സായ് പല്ലവിക്ക് പുറകെ കീര്‍ത്തി സുരേഷും; നടിയുടെ നിബന്ധനകള്‍ നിര്‍മ്മാതാക്കളെ വെട്ടിലാക്കുന്നു

0
311

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴിലും തെലുങ്കിലേക്കുമൊക്കെ പ്രവേശിച്ച താരത്തിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച കീര്‍ത്തി ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ സിനിമ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള കീര്‍ത്തിയുടെ നിബന്ധനകള്‍ നിര്‍മ്മാതാക്കളെ വെട്ടിലാക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഗ്ലാമറസ് പ്രകടനങ്ങളോട് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ കീര്‍ത്തി പറഞ്ഞിരുന്നു. അത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് താരം. താരത്തിന്റെ ഈ നിലപാടില്‍ അണിയറപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. നടിയുടെ വളര്‍ച്ചയെ ഇത് ബാധിച്ചേക്കുമെന്നും മികച്ച അവസരങ്ങള്‍ നഷ്ടമാവുന്നതിലേക്ക് നയിക്കുമെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ചില വീട്ടുവീഴ്ചകള്‍ ചെയ്യുന്നതിലെന്താണ് പ്രശ്‌നമെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

LEAVE A REPLY

Please enter your comment!
Please enter your name here