ശിഖാർ ധവാനെ ടീമിൽ നിന്ന് പുറത്താക്കണം, പകരം വേണ്ടത് ഈ താരം: തുറന്നടിച്ച് കെ ശ്രീകാന്ത്

0
79
Advertisement

ശിഖാർ ധവാനെ ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയുടെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും, പകരം കെഎൽ രാഹുലിനെ ടീമിന്റെ ആദ്യ ചോയിസ് ഓപ്പണറാക്കണമെന്നും മുൻ ഇന്ത്യൻ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായി കെ ശ്രീകാന്ത്.

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിലാണ് ശ്രീകാന്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ധവാന് പകരം രാഹുലാണ് ടി20 യിൽ ഇന്ത്യൻ ഓപ്പണറാവേണ്ടത് എന്ന് പറയുന്ന ശ്രീകാന്ത്, ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കങ്ങൾ സമ്മാനിക്കാൻ രാഹുലിന് കഴിയുമെന്നും കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മയേയും, വിരാട് കോഹ്ലിയേയും പോലുള്ള താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടെങ്കിലും ഓപ്പണിംഗിൽ വെടിക്കെട്ട് പ്രകടനങ്ങൾ നടത്താൻ ഒരു താരം കൂടി ഇന്ത്യയ്ക്ക് വേണമെന്നും, അത്തരമൊരു താരമാകാൻ രാഹുലിന് കഴിയുമെന്നുമാണ് ശ്രീകാന്ത് അഭിപ്രായപ്പെടുന്നത്.

അതേ സമയം ഇന്ന് വെസ്റ്റിൻഡീസിനെതിരെ ആരംഭിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയിൽ രാഹുൽ തന്നെയാകും ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക എന്നത് ഏറെക്കുറേ ഉറപ്പാണ്. പരിക്കിനെത്തുടർന്ന് ധവാൻ ടീമിലില്ലാത്തതാണ് ഇതിന് കാരണം. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഹൈദരാബാദിലാണ് മത്സരം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here