എന്റെ ശരീരം എന്റെ സ്വകാര്യതയാണ്, ലൈംഗീകതയും; കുറിപ്പുമായി ജസ്ല മാടശേരി

0
28

തന്റെ ശരീരത്തിൽ കുട്ടികളെ കൊണ്ട് പടം വരപ്പിച്ചതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ വലിയ രോക്ഷമാണ് ഉയരുന്നത്. ഇപ്പോൾ ഇതാ രഹ്ന ഫാത്തിമ വിവാദത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല മാടശേരി.

തന്റെ ശരീരം തന്റെ പ്രൈവസിയാണെന്നാണ് ജസ്ല പറയുന്നുത്. എൻറെ ശരീരത്തെ ഞാൻ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്. അത് പബ്ലിക്ക് ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ബോഡി പൊളിട്ടിക്‌സ് ഞാൻ ഉൾക്കൊള്ളുന്നു. മനസ്സിലാക്കുന്നു പഠിക്കുന്നു. അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണെന്നും വിശ്വസിക്കുന്നുവെന്നും ജസ്ല തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

വ്യക്തിപരമായി പറയാം. ഇതിന്റെ പേരിൽ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ശരീരം എൻറെ പ്രൈവസിയാണ്. എന്റെ ശരീരത്തെ ഞാൻ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്.

അത് പബ്ലിക്ക് ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ബോഡി പൊളിട്ടിക്‌സ് ഞാൻ ഉൾക്കൊള്ളുന്നു മനസ്സിലാക്കുന്നു പഠിക്കുന്നു. അവനവൻറെ ശരീരം അവനവൻറെ ചോയ്‌സ് ആണെന്നും വിശ്വസിക്കുന്നു.

അതിലൊരു തെറ്റുള്ളതായും എനിക്ക് തോന്നീട്ടില്ല. കാരണം. ശരീരം എന്നാൽ കാമം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ശരീരം കൊണ്ട് യുദ്ധം ചെയ്യുന്നവർക്കിടയിൽ ജീവിച്ചിട്ടുണ്ട്. എന്റെ മനസ്സിന് അതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയും.

പക്ഷെ എന്റെ ശരീരം പബ്ലിക് ആണെന്ന തോന്നൽ വരുന്നത് പോലും എനിക്ക് അലോസരമാണ്.
പുരോഗമന സമൂഹത്തിൻറെ സംഭാവനയാണ് വസ്ത്രം. അത് കാലാവസ്ഥക്ക് അനുയോജ്യമാകണം.
മറ്റൊരാൾ എന്റെ അനുവാദമില്ലാതെ എൻറെ ശരീരത്തിൽ തുറിച്ച് നോക്കുന്നത് പോലും എന്നെ അലോസരപ്പെടുത്താറുണ്ട്.

ഞാൻ സെക്ഷ്വൽ പൊളിറ്റിക്‌സ് ഉൾക്കൊള്ളുന്നു ബോഡി പൊളിറ്റിക്‌സും പക്ഷേ എന്റെ ശരീരത്തിൽ ഞാനത് പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരത്തെ ഞാൻ പ്രണയിക്കുന്നുണ്ട് തീർച്ചയായും എന്റെ ശരീരം എന്റെ സ്വകാര്യതയാണ്, ലൈംഗീകതയും.

പുരോഗമന സമൂഹമെന്നവകാശപ്പെടുമ്പോളും സദാചാരം വിഴുങ്ങിയ ഇരുട്ടിലാണ് ഈ സമൂഹം.
സദാചാരത്തോടുള്ള ഭയമല്ല എന്റെ സ്വകാര്യതയോടുള്ള ഇഷ്ടമാണ് അതിന് കാരണം.
ശരീരം എന്ന് പറയുമ്പോൾ എനിക്കെന്റെ പ്രൈവസിയെന്ന് തോന്നുന്ന ഭാഗങ്ങൾ അടഞ്ഞ് തന്നെയാണ് എന്ന അർത്ഥം കൂടിയുണ്ട്. അത് തുറക്കാൻ ഞാൻ തയ്യാറല്ല.

മാത്രമല്ല, ഫെമിനിസം എന്നാൽ സെക്ഷ്വൽ പൊളിറ്റിക്‌സും ബോഡി പൊളിറ്റിക്‌സുമാണെന്ന ഒരു തരി തോന്നലും ഇല്ല. അതും അതിൻറെ ഒരു ഭാഗമാണെന്ന് മാത്രം. ഇതിനെല്ലാം മുന്നെ ഇടപെടേണ്ട പലവിഷയങ്ങളുമുണ്ടെന്നതിൽ ഞാൻ ശരി കാണുന്നൂ. 24 വയസ്സിന്റെ അറിവിൻറെയും വായനയുടേയും പരിമിതികളാവാം..