കാജൽ അഗർവാളിന് കല്യാണം, വരൻ പ്രമുഖ ബിസിനസ്സ് മാൻ

0
36

തെന്നിന്ത്യൻ താര സുന്ദ കാജൽ അഗർവാൾ വിവാഹിതാകുന്നു. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മുംബൈയിലെ പ്രമുഖ ബിസിനസുകാരനാണ് കാജൽ അഗർവാളിന്റെ വരൻ.

എന്നാൽ ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ ഉറപ്പിച്ച കല്യാണം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. കാജൽ അഗർവാളിന്റെ വിവാഹവാർത്തകൾ മുമ്പും പുറത്തുവന്നിരുന്നു.

എന്നാൽ ആ വാർത്തകളെ നിഷേധിച്ച് കാജൽ അഗർവാൾ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം ഈ വാർത്തയോട് കാജൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹശേഷം താരം ബിസിനസിലേക്ക് കടക്കും എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ കൊറോണ കാരണം മുടങ്ങിക്കിടക്കുന്ന സിനിമകളിൽ താരം അഭിനയിക്കും.

കാജൽ അഗർവാളിന്റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ കോമാളി എന്ന തമിഴ് ചിത്രമാണ്.
മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യൻ 2 എന്നിങ്ങനെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലായിരുന്നു കാജൽ അഗർവാൾ.

കമൽഹാസനൊപ്പമുള്ള ഇന്ത്യൻ 2വിനായി ആരാധകർ കാത്തിരിക്കുകയാണ്.അതേ സമയം ദളപതി വിജയിയെ നായകനാക്കി എആർ മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലും കാജൽ നായികായാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.