37 വയസ്സായി ഇനി വിവാഹം കഴിക്കുന്നില്ല, രജത് കുമാറിനോട് പ്രണയമില്ല, ആരാധന: ദയാ അശ്വതി

0
34

ബിഗ് ബോസ് മലയാളം സീസൺ ടുവിലെ രണ്ട് മത്സരാർത്ഥികൾ ആയിരുന്നു ദയ അശ്വതിയും രജിത് കുമാറും. നേരത്തെ വിവാഹിതരും വിവാഹമോചിതരും ആയവരാണ് രണ്ടുപേരും. രണ്ടാം വിവാഹത്തെക്കുറിച്ച് അടുത്തിടെ ഇവർ രണ്ടുപേരും പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ദയ അശ്വതി തന്റെ സങ്കൽപ്പത്തിലെ പുരുഷനെപ്പറ്റി പറഞ്ഞിരുന്നു. എന്നാലിപ്പോൾ താൻ ഇനി വിവാഹ കഴിക്കുന്നില്ലെന്ന് ദയ പറയുകയാണ്. 22 വയസിൽ നിന്ന് 37 വയസുവരെ ഉള്ള നല്ല പ്രായത്തിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ഇനി ഈ വയസുകാലത്ത് എനിക്ക് ഒരു വിവാഹം വേണ്ട എന്ന താരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. രജിത് കുമാറിന്റെ കാര്യവും ദയ പങ്കുവെച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദയാ

വേണ്ട ഇനി ഒരു വിവാഹം വേണ്ട. എന്നെങ്കിലും എന്റെ മക്കൾ എന്നേ തേടിവരും. അതെനിക്കുറപ്പുണ്ട്. വിവാഹം കഴിഞ്ഞ കുറച്ച നാളെങ്കിലും എന്നെ എന്റെ ബാബുച്ചേട്ടൻ ഒത്തിരി സ്നേഹിച്ചിട്ടുണ്ട്. ആ ഓർമ്മകളുമായി എന്റെ മക്കൾക്കുവേണ്ടി ഞാൻ ഇനിയുള്ള കാലം ജീവിച്ചു തീർക്കുമെന്ന് വ്യക്തമാക്കിയാണ് ദയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദയാ അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

എന്താണ് ബാബേട്ടാ ഈ മഞ്ഞ ട്ടീ ഷർട്ട് എവിടെ എന്നു പലരും ചോദിച്ചു ഇതാണ് ആ മഞ്ഞ ട്ടീഷർട്ട് , രഘു ആ ട്ടീഷർട്ട് ഊരി വേസ്റ്റ് ബോക്‌സിൽ ഇട്ടപ്പോൾ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു. രഘുവിൽ നിന്നാണ് ബാബുവേട്ടൻ എന്ന പേര് മാഷിന്റെ വീട്ടിൽ വിളിക്കുന്ന വിളി പേര് ആണ് എന്ന് ഞാൻ അറിഞ്ഞത്.

രഘു ഈ ട്ടീഷർട്ട് ഊരി വേസ്റ്റിൽ കളയുമ്പോൾ പറഞ്ഞ വാക്കുകളാണ് എനിക്ക് ഈ ഷർട്ട് എടുക്കുവാൻ എന്നെ പ്രേരിപ്പിച്ചത്, രഘു പറഞ്ഞത് ഇങ്ങനെ ആ മനുഷ്യനെ ഞാൻ വെറുക്കുന്നു അയാളുടെ പേരു ഉള്ള ഈ ടീ ഷർട്ടുപോലും എനിക്ക് ഇനി വേണ്ട എന്ന്.

മാഷിന്റെ കൂടെ നടന്ന് ജനങ്ങളുടെ വോട്ട് കിട്ടാൻ വേണ്ടി മാത്രം ആണ് ഇവരുടെ ഉദ്ദേശം എന്ന് ഇത്രയും രഘു ചെയ്തപ്പോൾ എനിക്ക് മനസിലായി. എനിക്ക് മാഷിനോട് ഉള്ളത് ആരാധനമാത്രം ആണ് പ്രണയം അല്ല, പിന്നെ എന്റെ ഭർത്താവിന്റെ പേരും ബാബു എന്നാട്ടോ.

അതു കൊണ്ടും ഞാൻ ഈ പേരിനേ സ്‌നേഹിക്കുന്നു, എന്റെ രണ്ടു മക്കളെ ഇന്നും അദ്ദേഹം നോക്കുന്നുണ്ട് എനിക്ക് അതു തന്നെയാണ് അദ്ദേഹത്തെ ആ കാര്യത്തിൽ ഒത്തിരി ഇഷ്ട്ടവുംആണ്. എന്തു ചെയ്യാം ജീവിത സാഹചര്യം ഞങ്ങളെ വേർപിരിച്ചു മറ്റൊരു വിവാഹം കഴിക്കണം എന്നു പലവട്ടം ഞാൻ ചിന്തിച്ചു പക്ഷെ എന്റെ മക്കളെ ഓർക്കുബോൾ കഴിയുന്നില്ല.

വേണ്ട ഇനിയൊരു വിവാഹം എനിക്ക് വേണ്ട എന്നെങ്കിലും ഒരിക്കൽ എന്നെ തേടി എന്റെ മക്കൾ വരും എനിക്ക് ഉറപ്പുണ്ട് 22വയസ്സ് ൽ നിന്നും 37 വയസ്സു വരേയും ഉള്ള ആ നല്ല പ്രായത്തിൽ ഞാൻ ഒറ്റക്ക് ജീവിച്ചു ഇനി ഈ വയസു കാലത്ത് ഇനി ഒരു എനിക്ക് വിവാഹം വേണ്ട. വിവാഹം കഴിഞ്ഞ കുറച്ചു നാളെങ്കിലും എന്റെ ബാബുച്ചേട്ടൻ എന്നെ ഒത്തിരി സ്‌നേഹിച്ചിട്ടുണ്ട് ആ ഓർമ്മകളുമായി എന്റെ മക്കൾക്ക് വേണ്ടി ഇനിയുള്ള എന്റെ ഈ ജീവിതം ഞാൻ ജീവിച്ചു തീർക്കും.