ഞങ്ങളാണ് ആ ഫോട്ടോഷൂട്ട് ആദ്യം കൊണ്ടുവന്നത്, പിന്നീടാണ് അതുപോലെ എല്ലാവരും ചെയ്യാൻ തുടങ്ങിയത്’. തെളിവ് നിരത്തി ജോമോൾ.

0
190

തന്റേതായ അഭിപ്രയാങ്ങൾ ഒരു പേടിയും കൂടാതെ വെട്ടിത്തുറന്നു പറയുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ജോമോൾ ജോസഫ്. ഇപ്പോഴിതാ കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്ന ആതിര ജോയ്ക്ക് തക്കതായ മറുപടി നൽകിക്കൊണ്ട് ജോമോൾ രംഗത്ത് വന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ ലൈവിലാണ് ജോമോൾ തറന്നുപറച്ചിലുകൾ നടത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ മോഡലായ വ്യക്തി താനാണ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും ഭർത്താവ് വിനുവും ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ആദ്യമായി ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫേഴ്സ് മനൂപ് ചന്ദ്രനും ഭാര്യ നീതുവുമാണ്.

മനൂപ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്. സത്യാവസ്ഥ അറിയാതെ വാർത്ത പബ്ലിഷ് ചെയ്ത മാധ്യമങ്ങൾ ഇത് തിരുത്തണം. ഏഷ്യാനെറ്റ് റിപ്പോർട്ടറും ആതിരയുടെ ബന്ധുവുമായ റോബിൻ മാത്യു മറ്റത്തിൽ എനന ജേർണലിസ്റ്റുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അവകാശവാദം പുറത്ത് വന്നത്.

മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെ മോശം പ്രവണതയാണ്. ജോമോൾ പറഞ്ഞു