മക്കൾക്ക് ഓൺലൈൻ പഠനത്തിനായി നാട്ടുകാർ വാങ്ങിനൽകിയ മൊബൈൽ ഫോൺ വിറ്റ് മദ്യപിച്ച് അച്ഛൻ, എട്ടിന്റെ പണികൊടുത്ത് പോലീസ്

0
145

അങ്കമാലി: മക്കൾക്ക് ഓൺലൈൻ പഠനത്തിനായി നാട്ടുകാർ വാങ്ങിയ നൽകിയ മൊബൈൽ ഫോൺ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റിൽ. അങ്കമാലി മൂക്കന്നൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ സാബു (41) എന്നയാളാണ് അറസ്റ്റിലായത്.

മൊബൈൽ ഫോൺ വിറ്റ പണം കൊണ്ട് അങ്കമാലിയിലെ ഒരു കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സാബു, ഭാര്യയെയുംം മക്കളെയും ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നത്.

മൂന്ന് പെൺമക്കളും ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ തനിക്ക നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെയും മക്കളെയും മർദ്ദിച്ച ശേഷം മൊബൈലുമായി കടക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഇളയ മകൾ അയൽവീട്ടിൽ അഭയം തേടി.

ഇതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞത്. തുടർന്ന് ഇവർ എത്തി സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിരം, മദ്യപാനിയായ സാബു, മദ്യപിക്കാൻ പണമില്ലാത്തതിനാൽ നാട്ടുകാർ മക്കൾക്ക് വാങ്ങി നൽകിയ 15000 രൂപയുടെ മൊബൈൽ ഫോൺ കൈക്കലാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ സാബു ചൊവ്വാഴ്ച രാവിലെ തന്നെ മൊബൈൽ ഫോൺ വിറ്റ് പണം കൈക്കലാക്കി. തുടർന്ന് ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.