കാമുകനെ മതി ഭർത്താവിനെയും മകളെയും വേണ്ട; പിഞ്ചു മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം സുഖിക്കാൻ പോയ യുവതിക്ക് കിട്ടിയ പണി കണ്ടോ

0
135

തൃശ്ശൂർ: കുന്നംകുളത്ത് ഏഴു വയസ്സുകാരി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മ പിടിയിൽ. ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി 29കാരിയും, ആലപ്പുഴ കോമളപുരം പാതിരപ്പള്ളി സ്വദേശി വിഷ്ണു (27) എന്നിവരെയാണ് കുന്നംകുളം സിഐ കെജി സുരേഷ് പിടികൂടിതത്.

ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് യുവതിയെ കാണാതായതായി അറിയുന്നത്. തുടർന്ന് ഭർത്താവ് കുന്നംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജോലി സ്ഥലത്തെ യുവാവുമായി പോയതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഏഴു വയസ്സുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.

ചിറ്റഞ്ഞൂർ സ്വദേശി 29 വയസുള്ള പ്രജിതയും കാമുകൻ ആലപ്പുഴ കോമളപുരം പാതിരപ്പിള്ളി വേണു നിവാസിൽ 27 വയസുള്ള വിഷ്ണു എന്നിവരെ ആണ് കുന്നകുളം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. ഈ മാസം 16 നു ആയിരുന്നു പ്രജിതയെ വീട്ടിൽ നിന്നും കാണാതെ ആകുന്നത്. തുടർന്ന് ഭർത്താവ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് കുന്നംകുളം സി ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു ഒളിച്ചോട്ടം ആണെന്ന് മനസിലായത്. ആലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് പ്രജിതയോടു പ്രായ പൂർത്തി ആകാത്ത മകളെ ഏറ്റെടുത്തു ജീവിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലന്നും കാമുകനൊപ്പം പോകാനാണു താല്പര്യം എന്ന് അറിയിക്കുക ആയിരുന്നു.

എന്നാൽ പ്രജിത ഇക്കാര്യത്തിൽ ഇത്തരത്തിൽ ഉള്ള മറുപടി നൽകിയതോടെ പ്രായപൂർത്തി ആകാത്ത മകളെ ഉപേക്ഷിച്ച കുറ്റത്തിന് പ്രജിതയെയും അതിന് പ്രേരിപ്പിച്ച കാമുകന് എതിരെയും ജുവനൈൽ ആക്ട് പ്രകാരം പോലീസ് കേസ് ചുമത്തുക ആയിരുന്നു. തുടർന്ന് കോടതിയിൽ ഹാജർ ആക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.