അയാൾ എന്നെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ചു, എന്നിട്ട് വസ്ത്രങ്ങൾ അഴിക്കുവാൻ തുടങ്ങി: ലൈംഗിക ആരോപണ വലയിൽ പ്രശസ്ത സംവിധായകൻ

0
774

സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയ കാര്യങ്ങളിലും വളരെ സജീവമായി ഇടപെടുന്ന വ്യക്തിയായ അനുരാഗ് കശ്യപ് ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ആണ്. അദ്ദേഹത്തിന് ഒരു പൊളിറ്റിക്കൽ പാർട്ടിയോടും പ്രത്യേക അടുപ്പം ഇല്ലെങ്കിലും കേന്ദ്രസർക്കാറിനെ വളരെ രൂക്ഷമായി വിമർശിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ് ഇവരുടേത്.

ഇപ്പോൾ ഇതാ അനുരാഗ് കശ്യപിന് എതിരെ ശക്തമായ ഒരു ലൈംഗികാരോപണം വന്നിരിക്കുകയാണ്. നടി പായൽ ഘോഷ് ആണ് അനുരാഗ് കശ്യപിന് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും നടി ഇക്കാര്യം ആവർത്തിച്ചു.

താൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു തന്നെ നിൽക്കുന്നു എന്നാണ് നടി പായൽ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞത്. 2014 ന്റെ അവസാനത്തോടെ ആണ് സംഭവം നടക്കുന്നത്. എന്നാൽ ഇതിന് തൻറെ പക്കൽ തെളിവുകളൊന്നുമില്ല എന്നും നടി പറയുന്നു. ബോംബെ വെൽവെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു ഇത്. തന്റെ മാനേജർകൊപ്പം ആണ് നടി സംവിധായകനെ ആദ്യമായി കാണാൻ പോയത്.

എന്നാൽ ഈ കൂടിക്കാഴ്ച വളരെ മനോഹരമായിട്ടാണ് നടന്നത് എന്നും നടി പറയുന്നു. തുടർന്ന് സംവിധായകൻ വീട്ടിലേക്കു ക്ഷണിക്കുകയും ഭക്ഷണം ഉണ്ടാക്കി തരുകയും ചെയ്തു. ഇതെല്ലാം വളരെ സന്തോഷത്തോടെയാണ് താൻ ആസ്വദിച്ചത്. അനുരാഗ് ഒരു ദിവസം തന്നെ പിന്നെയും വീട്ടിലേക്ക് വിളിച്ചു. എന്നിട്ട് മുറിയിൽ കൊണ്ടുപോയി കതകടച്ചു തന്റെ വസ്ത്രങ്ങൾ അഴിച്ചു എന്നെ പിന്നെയും പിന്നെയും നിർബന്ധിച്ചു.

ഇത് തനിക്ക് സാധിക്കില്ല എന്ന് അറിയിച്ചപ്പോൾ ഇത് ഇൻഡസ്ട്രിയിൽ നടക്കുന്നതാണ് എന്നും അനുരാഗ് പറഞ്ഞു. പല ശ്രമങ്ങൾ അയാൾ പിന്നെയും നടത്തിയിരുന്നെങ്കിലും അതെല്ലാം പിന്നീട് പരാജയപ്പെട്ടു.
പണ്ട് മിടൂ വിവാദം ഉണ്ടായ സമയത്ത് ഇത് തുറന്നു പറയണം എന്ന് കരുതിയതാണ്.

എന്നാൽ അന്ന് വീട്ടുകാരും സുഹൃത്തുക്കളും എന്നെ പിന്തിരിപ്പിച്ചു. എന്നാൽ ഇപ്പോൾ ബോളിവുഡിലെ സംഭവവികാസങ്ങൾ എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ അറിയാകഥകൾ എല്ലാം പുറത്തു വരണം എന്ന് എനിക്ക് നിർബന്ധമുണ്ട്. കുടുംബം എന്റെ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഔദ്യോഗികമായി പരാതി നൽകുകയുള്ളൂ എന്നും നടി വ്യക്തമാക്കി.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.