നിങ്ങൾക്ക് സിൽക്ക് സ്മിത ഒരു മാദക റാണിയായിരിക്കും, എനിക്ക് അവൾ മകളെപ്പോലെയായിരുന്നു: പ്രമുഖ സംവിധായകൻ

0
10

ഓർമായായിട്ട് 24 വർഷങ്ങൾ പിന്നിടുകയാണെങ്കിലും സിൽക്ക് സ്മിത എന്ന ആ പേര് ഇന്നും നിറഞ്ഞുനിൽക്കുകയാണ് ആരാധകർക്കിടയിൽ . ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. വിനു ചക്രവർത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം.

ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സിൽക്ക്. ഇപ്പോഴിതാ സിൽക്കിനെ കുറിച്ചുള്ള വിനു ചക്രവർത്തിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്.

സിൽക്ക് സ്മിത നിങ്ങൾക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവൾ മകളെപ്പോലെയായിരുന്നു. അടുത്ത ജൻമം ഉണ്ടെങ്കിൽ എനിക്കവളുടെ അച്ഛനായാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിൽക്കിന്റെ ശരീരത്തെ മാത്രം ആഘോഷിച്ച തെന്നിന്ത്യ ഒരു പക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം, അവരുടെ അഭിനയത്തിനുമപ്പുറത്ത് അശ്ലീലത്തെ മാത്രം കൊണ്ടാടിയ ഒരു കാലത്തെ ഓർത്ത്.

മരണസമയത്ത് ചെന്നൈയിലുണ്ടായിരുന്ന സൂപ്പർ സ്റ്റാറുകൾ പോലും സിൽക്കിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തില്ല. സിൽക്കിന്റെ മൃതദേഹം കാണുന്നത് പോലും തങ്ങളുടെ താരപരിവേഷത്തിന് കോട്ടം തട്ടിക്കുമെന്ന് കരുതി ചടങ്ങിൽ നിന്നും താരങ്ങൾ മാറിനിന്നത് അന്ന് വാർത്തകളിൽ ഇടം നേടുകയും ചെയ്തു വിനു ചക്രവർത്തി പറഞ്ഞു.

ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക്ൾ സിൽക്ക് എന്ന പേരു ഉറച്ചു. നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.