മേജർ രവിയുടെ നിവിൻ പോളി ചിത്രത്തിന് സംഭവിച്ചത് എന്ത്? സംവിധായകൻ വെളപ്പെടുത്തുന്നു

0
7

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയും സൂപ്പർ സംവിധായകൻ മേജർ രവിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാർത്ത പുറത്തെത്തിയിരുന്നു.പ്രണയ ചിത്രമായിരിക്കും ഇതെന്നും വാർത്തകൾ എത്തിയിരുന്നു.

തുചർച്ചയായി പട്ടാള ചിത്രങ്ങൾ ഒരുക്കിയ മേജർ രവിയുടെ പ്രണയചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു.ഇപ്പോൾ ആ ചിത്രത്തിന് സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തുകയാണ് മേജർ രവി.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രണയചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് നാളുകളേറെയായി.നിവിൻ പോളി ചെയ്യേണ്ടതായിരുന്നു ആ ചിത്രം.

ഒന്നര വർഷത്തിന് ശേഷമാണ് നിവിൻ ആ ചിത്രത്തിൽ നിന്നും മാറിയത്. ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള ക്ലൈമാക്സല്ല സിനിമയുടേത്. ബെന്നിയും ഞാനും കൂടിയാണ് തിരക്കഥ പൂർത്തിയാക്കിയത്.

പഞ്ചാബിൽ നടക്കുന്നൊരു പ്രണയകഥയാണ് ദിലീപിനേയും ഈ ചിത്രത്തിനായി സമീപിച്ചിരുന്നു.ഇപ്പോൾ ദിലീപിന്റെയും വിവരമില്ല. ഈ കഥയിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. ആവശ്യപ്പെടുന്ന പ്രതിഫലം നൽകാനും തയ്യാറാണ്. ഏത് താരത്തെ വെച്ചും ഈ ചിത്രം ചെയ്യാനാവും. ഇതിനിടയിലായിരുന്നു മറ്റൊരു ആശയം മനസ്സിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.