ഉറപ്പിച്ച കല്യാണത്തിൽ നിന്ന് വരൻ പിന്മാറിയത് സിനിമാ നടിയായതിനാൽ: പളുങ്ക് നടി ലക്ഷ്മി ശർമ

0
193
Advertisement

അമ്മോ ഒക്കടോ തരികു എന്ന 2000ത്തിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് നടി ലക്ഷ്മി ശർമയുടെ സിനിമാ പ്രവേശനം. മമ്മൂട്ടി ബ്ലസ്സി കൂട്ടുകെട്ടിൽ ഇറങ്ങിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.

ദ്രോണ, പാസഞ്ചർ, കേരള പോലീസ്, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, നഗരം, ആയുർരേഖ, ചിത്രശലഭങ്ങളുടെ വീട്, പരിഭവം, കരയിലേക്ക് ഒരു കടൽ ദൂരം, മകരമഞ്ഞ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

തമിഴ്,കന്നഡ ചിത്രങ്ങളിലും ലക്ഷ്മി നിരവധി വേഷങ്ങൾ കൈക്കാര്യം ചെയ്തിട്ടുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് അത്രകണ്ട് ശോഭിക്കാൻ അവർക്കായില്ല.പിന്നീട് അവസരങ്ങൾ കുറഞ്ഞാതോടെ സീരിയലിലും ഒരു കൈ നോക്കി ലക്ഷ്മി.

ഇതിനിടെയിൽ ഒരു സീരിയൽ സംവിധായകൻ ഇക്കിളി മെസേജുകൾ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി. സിനിമ നടിയായതിനാൽ വിവാഹാലോചനകൾ മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശർമ വെളിപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും നടി കൂട്ടിച്ചേർക്കുന്നു.ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ശർമ്മയുടെ തുറന്നുപറച്ചിൽ. 2009ൽ നിശ്ചയത്തിനു കുറച്ചു ദിവസം മുൻപ് വരൻ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു.

അതിനു ശേഷം നല്ല വിവാഹാലോചനകൾ ഒന്നും വന്നിട്ടില്ല.സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. സിനിമാ നടിമാരെ വിവാഹം കഴിക്കാൻ വൻകിടക്കാർ ക്യൂനിൽക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ലക്ഷ്മി ശർമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരക്കുന്നത്.

പ്രണയ വിവാഹത്തിൽ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement