ഞാൻ എന്ത് ധരിക്കണം എന്ന് ഞാൻ തീരുമാനിക്കും, ഞരമ്പന്മാരായ എല്ലാ ആണുങ്ങളോടുംഎനിക്ക് പുച്ഛം മാത്രം: തുറന്നടിച്ച് അപർണ തോമസ്

0
575
Advertisement

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരദമ്പതികളാണ് ജീവ ജോസഫും ഭാര്യ അപർണ തോമസും. ടെലിവിഷൻ അവതാരകരായ ഇവർക്ക് വളരെയധികം ആരാധകരുണ്ട്. സരിഗമപ മ്യൂസിക് റിയാലിറ്റി ഷോ അവതാരകനായി തിളങ്ങി നിൽക്കുകയാണ് ജീവ.

അപർണ തോമസും ശ്രദ്ധേയയായ ടെലിവിഷൻ അവതാരകയാണ്. സൂര്യ മ്യൂസിക്ക് ചാനലിൽ ഇരുവരും ഒരുമിച്ച് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ശേഷം വിവാഹിതരാവുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്. അപർണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ചിലർ മോശം കമന്റ് ഇടുകയും താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ച് വിമർശിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ അപർണ ഇന്ന് അതെ രീതിയിൽ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഒപ്പം അവർക്കൊരു മറുപടി കുറിപ്പും നൽകിയിരിക്കുകയാണ്. നിമിഷം നേരം കൊണ്ടാണ് അപർണയുടെ പോസ്റ്റ് വൈറലായി മാറിയത്. അപർണയുടെ പോസ്റ്റിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

എന്റെ ഇൻസ്റ്റാഗ്രാമിൽ ഉള്ള എല്ലാ ഞരമ്പന്മാരോടും, ചീപ്പ് കമന്റുകൾ എന്റെ ചിത്രങ്ങൾക്ക് താഴെ നിങ്ങൾ ഇടുകയോ, എന്നെ ബോഡി ഷെമിങ് നടത്തുകയോ ചെയ്താൽ എന്നെ തകർക്കാൻ നിങ്ങൾക്ക് പറ്റില്ല.
എന്റെ വസ്ത്രങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്.

പൂർണ ആത്മവിശ്വാസത്തോടെ ഞാൻ അത് ഇടുകയും ചെയ്യും. എല്ലാ ഞരമ്പന്മാരായ ആണുങ്ങളോടും അതുപോലെ പെണുങ്ങളോടും എനിക്ക് വെറും പുച്ഛം മാത്രമാണ്. ലോക പരാജയങ്ങൾ. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ ഞാൻ പ്രാർത്ഥിക്കാമെന്നും അപർണ കുറിക്കുന്നു.

Advertisement