തകർപ്പൻ ലുക്കിൽ കിടിലൻ ചിത്രങ്ങളുമായി ശാലിൻ സോയ, അമ്മ പകർത്തിയതെന്ന് താരം

0
335

സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്.അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. ഇടയ്ക്ക് നൃത്തപരിപാടികളുമായും താരം എത്താറുമുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോ?ഗ്രാഫ് പരമ്ബരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്.

ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.

മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

താരത്തിന്റെ പുതിയ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്. താരത്തിന്റെ അമ്മയാണ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ശാലിൻ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. മല്ലൂസിംഗ്, മാണിക്യക്കല്ല്, കർമ്മയോദ്ധ എന്നിവയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.