അന്ന് ആ സിനിമയിൽ നിന്ന് മമ്മൂട്ടിയെ മാറ്റി മോഹൻലാലിനെ നായകനാക്കി, പടം സൂപ്പർ മെഗാഹിറ്റ്; പക്ഷേ മമ്മൂട്ടിക്ക് വിഷമമായി

0
120

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും തനിച്ചും ഒന്നിച്ചും എണ്ണിയാൽ ഒടുങ്ങാത്തത്ര ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോവിതാ മമ്മൂട്ടി അഭിനയിക്കേണ്ട വേഷം മോഹൻലാൽ അഭിനയിച്ച് വിജയിപ്പിച്ചതാണ് പുറത്തു വരുന്നത്.

1983ൽ പുറത്തിറങ്ങിയ ആട്ടക്കലാശം എന്ന സിനിമയിൽ പ്രേംനസീറും മോഹൻലാലും ആയിരുന്നു നായകൻമാർ. വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന മോഹൻലാലിന് ആദ്യമായി ലഭിച്ച നായകവേഷമായിരുന്നു ആട്ടക്കലാശത്തിലേത്.

ജൂബിലി പ്രൊഡക്ഷൻസിന് വേണ്ടി ജോയ് തോമസ് നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേം നസീറിനെയും മമ്മൂട്ടിയെയുമായിരുന്നു ആദ്യം നായകൻമാരായി നിശ്ചയിച്ചിരുന്നത്. എന്നാൽ മമ്മൂട്ടി അതിനുമുമ്പും നസീറിനൊപ്പം സഹോദരവേഷത്തിലൊക്കെ എത്തിയിട്ടുള്ളതിനാൽ മമ്മൂട്ടിക്ക് പകരം മോഹൻലാൽ മതിയെന്ന് ശശികുമാറും ജോയ് തോമസും തീരുമാനിക്കുകയായിരുന്നു.

ഒരു ഫ്രെഷ്‌നെസ്സ് ഫീൽ ചെയ്യാനായിരുന്നു ആ തീരുമാനം. മമ്മൂട്ടി അറിയാതെയാണ് അദ്ദേഹത്തെ മാറ്റി മോഹൻലാലിനെ നായകനാക്കിയത്. ഇത് മമ്മൂട്ടിക്ക് വലിയ വിഷമമാകുകയും ചെയ്തു. ആട്ടക്കലാശം അക്കാലത്തെ വൻ ഹിറ്റുകളിലൊന്നായി മാറി.

എ ക്ലാസ്സ് സെന്ററുകളിൽ തകർത്തു വിജയമായ സിനിമ ബി, സി സെന്ററുകളിൽ വമ്പൻ വിജയമായി.
മാസ്റ്റർ ബിൻ ചാനലിന് ജൂബിലി ജോയ് തോമസ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.