സാന്ത്വനത്തിലെ ശിവന് സജിൻ ടിപിക്ക് ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാൻ ചമ്മലാണ്: ഷഫ്നയെ കുറിച്ച് മനസ്സ് തുറന്ന് സജിൻ

0
599
Advertisement

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഷഫ്നയുടെയും സജിത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഷഫ്‌ന കുടുംബ മൊത്തുള്ള നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ചിത്രങ്ങൾ മിക്കവയും പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. 2013-ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്.
സാന്ത്വനം എന്ന സൂപ്പർഹിറ്റ് സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെ സജിൻ കുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി.

ഇരുവരെയും ഒരുമിച്ച് സ്‌ക്രീനിൽ ഇപ്പോൾ പ്രേക്ഷകർ കാണാറില്ല. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നതും പ്രണയത്തിലാകുന്നതും ഒടുവിൽ ആ ബന്ധം വിവാഹത്തിൽ എത്തുന്നതും.

വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതിനുള്ള കാരണവും താരങ്ങൾ തന്നെ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്. ഷഫ്നയുടെ മുന്നിൽ അഭിനയിക്കാൻ ചെറിയ ചമ്മലുണ്ട്. പ്ലസ് ടുവിന് ശേഷം ഒരുമിച്ച് ഞങ്ങൾ അഭിനയിച്ചിട്ടില്ല, സജിൻ പറഞ്ഞു.

ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്. ഇക്ക വേണ്ട വേണ്ടെന്ന് പറയും. ഞാൻ അഭിനയിച്ച സീരിയലിൽ നിന്ന് പോലും വിളി വന്നതാണെന്ന് ഷഫ്ന പറഞ്ഞു. അഭിനയം വിട്ടു ഇക്ക പല ജോലികളും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ദിവസം പോലും സന്തോഷത്തോടെ വന്നു ഉറങ്ങിയിട്ടില്ല.

അത് കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു. ഞാൻ അഭിനയിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഇക്ക അഭിനയിക്കുന്നതാണ്. വിവാഹത്തിന് മുമ്പ് നാല് വർഷത്തോളം ഞങ്ങൾ പ്രണയിച്ചിരുന്നു. ഞങ്ങൾ അധികം മുന്നോട്ട് പോവുകയില്ലായെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്.

ഒരേ താല്പര്യമുള്ളവർ, യാത്രകൾ ഇഷ്ടം ഇടയ്ക്ക് ഞങ്ങൾ അടികൂടാറുണ്ട്. പക്ഷേ അധിക നേരം അത് നീണ്ടുനിൽക്കാറില്ലെന്ന് സജിൻ പറയുന്നു. അഭിനയം രണ്ടു പേരുടെയും സ്വപ്നവും ആഗ്രഹവുമാണെന്ന് ഇരുവരും പങ്കുവച്ചു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement