Home Entertainment Celebrities എന്റെ പക്വതക്കുറവിൽ വീട്ടുകാർക്ക് ഇപ്പോഴേ ടെൻഷൻ ആണ്, തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങുകൾ നടത്തുന്നത്, നിശ്ചയത്തെക്കുറിച്ച്...

എന്റെ പക്വതക്കുറവിൽ വീട്ടുകാർക്ക് ഇപ്പോഴേ ടെൻഷൻ ആണ്, തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങുകൾ നടത്തുന്നത്, നിശ്ചയത്തെക്കുറിച്ച് എലീന

0
52

അവതാരകയും ബിഗ്ന്യൂസ് മരൽസരാത്ഥിയുമായിരുന്ന എലീന പടിക്കൽ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എലീന പടിക്കൽ തന്റെ വിവാഹവാർത്ത പുറത്ത് വിട്ടത്, ബിഗ്ബോസിൽ എത്തിയ സമയത്ത് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ വിവാഹം കഴിക്കു എന്നും എലീന പറഞ്ഞിരുന്നു.

ചെറുപ്പത്തിൽ തുടങ്ങിയ ഞങ്ങളുടെ പ്രണയം ഇപ്പോഴും ശക്തമായി തുടരുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം താൻ ഉടൻ വിവാഹിതയാകും എന്ന വാർത്ത പുറത്ത് വിട്ടത്.

വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്നും ഭാവി കാര്യങ്ങൾ എങ്ങനെയാവുമെന്ന് അറിയില്ലെന്നുമായിരുന്നു എലീന അന്ന് പറഞ്ഞത്. ഒടുവിൽ വീട്ടുകാർ സമ്മതിച്ചുവെന്ന് പറഞ്ഞായിരുന്നു എലീന വിവാഹ വിശേഷം പങ്കുവെച്ചത്.

ഇപ്പോൾ തന്റെ വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം, ജനുവരി ഇരുപതിനാണ് മോതിരമാറ്റം. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും ആയിരിക്കും പങ്കെടുക്കുന്നത്, കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുക.

അതേ സമയം 6 വർഷത്തെ പ്രണയം ഇപ്പോഴും എനിക്ക് പുതുമയാണെന്നാണ് എലീന പറയുന്നത്. അതിനിടയിൽ സംഭവങ്ങൾ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോൾ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. ഞങ്ങൾ ബൈക്കിൽ കറക്കം, പാർക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ്.

ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടർന്നു. കോളേജ് അവസാന വർഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സർപ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയതെന്നും എലീന പറയുന്നു. അങ്ങനെ അവിടെ എല്ലാം പരസ്യമാക്കി തിരിച്ചെത്തിയപ്പോൾ വീട്ടിൽ വഴക്ക്. എല്ലാ ലവ് സ്റ്റോറിയിലും അത് ക്ലീഷേയാണല്ലോ. ലോക്ക് ഡൗൺ സമയത്ത് കൺവിൻസ് ചെയ്യാൻ നോക്കി.

വൈറസിൻറെ വീര്യം കുറഞ്ഞിട്ടും വീട്ടിൽ നോ രക്ഷ. പട്ടിണികിടക്കലോ, റൂമിൽ അടച്ചിരിക്കലോ അവിടെ ചിലവാകില്ലെന്നറിയാം. ഒരു ദിവസം അപ്പവന്ന് നിന്റെ പരിപാടി ഇനി എന്താ എന്ന് ചോദിച്ചു. വേറെ കല്യാണം ഞാനും കഴിക്കില്ലെന്ന് പറഞ്ഞു.

രോഹിത് അതിനിടയിൽ അവന്റെ വീട്ടിൽ കൺവിൻസ് ചെയ്യിപ്പിച്ചു. അങ്ങനെ രോഹിതിന്റെ പാരൻറ്‌സ് അപ്പയുമായി സംസാരിച്ചു. യെസ് പറഞ്ഞ് അപ്പോൾ തന്നെ എൻഗേജ്‌മെൻറ് ഡേറ്റ് ഫിക്‌സാക്കി, ഇനി തീരുമാനം മാറരുതല്ലോ, അങ്ങനെ എല്ലാം പെട്ടെന്നായിരുന്നു എന്നും എലീന പറയുന്നു.

error: Content is protected !!