ആദ്യം കാര്യങ്ങൾ സംസാരിച്ചത് അമ്മയാണ്, വേർപിരിയലിനെക്കുറിച്ച് കാജോൾ

0
128

തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള ബോളിവുഡ് സൂപ്പർ നടിയാണ് കാജോൾ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞ താരം ബോളിവുഡിലെ സൂപ്പർ നായകൻമാർക്കെല്ലാം ജോഡിയിയാട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരം വിവാഹിതയായത്. നടൻ അജയ് ദേവഗണിനെയായിരുന്നു കാജൾ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോൾ പ്രേക്ഷരുടെ പ്രിയ താരദമ്പതികൾ ആണ് കജോളും അജയ് ദേവഗണും. ഇപ്പോൾ താരം തന്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ചർച്ച ആകുന്നത്.

തന്റെ അമ്മ തനൂജ മുഖർജിയുമായി താൻ അടുത്ത സുഹൃത്തിനെ പോലെ ആണെന്നും തനിക്ക് അമ്മയോട് എന്തും പറയാമെന്നും, അമ്മയും തന്നോട് അതുപോലെ ആണെന്നും താരം പറയുന്നു. അമ്മ തനിക്ക് പറഞ്ഞു തന്ന മൂല്യങ്ങൾ തന്റെ മക്കൾക്കും പകർന്നു കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും താരം പറയുന്നു, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

കജോളിന്റെ വാക്കുകൾ ഇങ്ങനെ:

അമ്മയും അച്ഛനും പിരിയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അമ്മ ക്ഷമയോടെ എന്നോട് ചർച്ച ചെയ്തിരുന്നു. അമ്മ എന്റെ ജീവിതത്തിൽ ചെയ്തു തന്ന ഓരോ കാര്യങ്ങളും ഓരോ തീരുമാനങ്ങളും എനിക്ക് മനസ്സിലാകുന്ന രീതിയിലാണ് പറഞ്ഞു തന്നിട്ടുള്ളത്.

അച്ഛനും അമ്മയും പിരിയുന്ന കാര്യമായാലും ജോലിക്ക് പോകുന്നത് സംബന്ധിച്ചുള്ളവ ആയാലുമൊക്കെ എനിക്കരികിലിരുന്ന് സമയമെടുത്ത് ക്ഷമയോടെ മനസ്സിലാകും വിധത്തിൽ പറഞ്ഞു തരും. അമ്മയുടെ പാരന്റിങ് ശൈലിയെ അതിശയത്തോടെയാണ് ഞാൻ നോക്കിക്കണ്ടിട്ടുള്ളതെന്നും അതുപോലെ എന്റെ മക്കളെയും വളർത്താൻ ആഗ്രഹിക്കുന്നു.

കുട്ടിയായിരുന്നപ്പോൾ അമ്മ പകർന്നു നൽകിയ കാര്യങ്ങൾ മൂലമാണ് ഞാൻ ഇന്നത്തെ വ്യക്തിയായി തീർന്നത്. ഒരിക്കലും അമ്മയോട് കലഹിക്കേണ്ടി വന്നിട്ടില്ല. ഞാൻ നല്ലൊരു വ്യക്തിയായി തീരണമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു. അതിന്റെ പകുതിയെങ്കിലും എന്റെ മകനോടും മകളോടും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ നല്ല രണ്ടു കുട്ടികളെ വളർത്തിയെടുക്കുകയാണെന്ന് കരുതാമെന്നും കജോൾ പറയുന്നു.