മലരിന്റെയും ജോർജിന്റെയും പ്രേമം ദളപതി വിജയിയുടെ മാസ്റ്ററിൽ; ശ്രദ്ധേയമായി മലയാളം റഫറൻസ്

0
50

ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള തിയ്യറ്ററുകളിൽ നിന്നും ലഭിക്കുന്നത്. വരും ദിവസങ്ങളിലേക്കുള്ള ചിത്രത്തിന്റെ ടിക്കറ്റുകൾ ഇതിനോടകം വിറ്റു പോയി കഴിഞ്ഞു. മികച്ച പ്രതികരണം ലഭിക്കുമ്പോൾ മാസ്റ്ററിലെ ഒരു മലയാളം റഫറൻസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

നിവിൻ പോളി നായകനായെത്തിയ പ്രേമത്തിലെ റഫറൻസ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മാസ്റ്ററിൽ ഒരു രംഗത്തിൽ വിജയ്യുടെ കഥാപാത്രമായ ജെഡി നായിക മാളവിക മോഹനോടും വിദ്യാർത്ഥികളോടുമായി തന്റെ പഴയ പ്രണയ കഥ പറയുന്നതാണ് രംഗം. കോളേജിൽ പഠിച്ചിരുന്നപ്പോൾ ഒരു അധ്യാപികയോട് പ്രണയമുണ്ടായിരുന്നു.

അധ്യാപികയ്ക്ക് ഒരപകടത്തിൽ ഓർമ്മ നഷ്ടട്ടു. ഒരു ബന്ധുവിനെ വിവാഹം കഴിച്ചതായും പറയുന്നു. തിയേറ്ററിൽ ഈ രംഗത്തിന് വൻകയ്യടിയാണ് ലഭിച്ചത്. മാസ്റ്ററിലെ പ്രേമം റഫറൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരവധി മീമുകളാണ് വിവിധ ഗ്രൂപ്പുകളിലായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചകരിക്കുന്നത്.

മാസ്റ്ററിന് കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വൻ ആർപ്പുവിളികളോടെയാണ് ആരാധകർ തിയേറ്ററുകൾക്ക് വെളിയിൽ ഇറങ്ങുന്നത്. മാസ്റ്റർ ഒരു മാസ്സ് ആണെന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിൽ വിജയിയുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. സ്ഥിരം തമിഴ് വില്ലൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ തകർപ്പൻ പ്രകടനമാണ് വിജയ് സേതുപതി കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ പ്രതികരണം.

ചിത്രം തുടങ്ങി ആദ്യം തന്നെ ആരാധകർക്ക് ലഭിച്ചത് വിജയ് സേതുപതിയുടെ മാസ് എന്റട്രിയാണ്. മികച്ചയാ കൈയടിയോടെയാണ് പ്രേക്ഷകർ വിജയ് സേതുപതിയെ എതിരേറ്റത്. ലോകേഷ് കനകരാജിന്റെ സംവിധാനമികവിനും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. മാസ്റ്ററിനായി അനിരുദ്ധ് ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് ഒരുക്കിയിരിക്കുന്നതെന്നും ആരാധകർ പറയുന്നു. മാസ്റ്റർ മാസാണെന്ന കാര്യത്തിൽ സംശയിക്കേണ്ടെന്നാണ് ആരാധകർ പറയുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദർശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളിൽ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികൾ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല.