Home Entertainment Celebrities ഒരിക്കൽ എങ്കിലും ഇതെല്ലാം അനുഭവിച്ചിരിക്കണം, കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ഹരിത പറക്കോട്

ഒരിക്കൽ എങ്കിലും ഇതെല്ലാം അനുഭവിച്ചിരിക്കണം, കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ഹരിത പറക്കോട്

0
40

മലയാളി പ്രേക്ഷകർക്ക് വെബ് സീരീസുകളിലൂടെ സുപരിചിതയാണ് ഹരിത പറക്കോട്. പൊന്മുട്ട എന്ന വെബ് സീരിസിൽ കൂടി ഹരിത ആരാധകരെ സ്വന്തമാക്കിയിരുന്നു, ഇപ്പോൾ താരം വീണ്ടും കേമി എന്ന സ്വന്തം യൂട്യൂബ് ചാനലിൽ നിരവധി രസകരമായ വീഡിയോകളിലൂടെ വീണ്ടും നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ഹരിത പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ താരം അടുത്ത കാലത്തായി പങ്കുവെച്ച ചിത്രം ഉറങ്ങുന്നൊരു ചിത്രമാണ് മൂന്നാറിൽ എലിക്സിർ ഹിൽസ് റിസോർട്ടിൽ നിന്നുള്ളൊരു ചിത്രമാണ് ഹരിത ഇൻസ്റ്റയിൽ പങ്കുവെച്ചത്.

ഇവിടുത്തെ മരങ്ങളും പച്ചപുൽമേടുകളും മണിക്കൂറുകളോളം എനിക്ക് നോക്കിയിരിക്കണം. വൈകി എണിക്കുന്ന, ബ്രേക്ക് ഫാസ്റ്റ് മിസ്സാക്കുന്ന രസവും ഹെവി ബ്രഞ്ച് കഴിച്ച് വീണ്ടും ഉറങ്ങുന്നതുമൊക്കെ ഒരിക്കലെങ്കിലും നല്ലതാണ്.

മടിച്ചിയാകുന്നതിൽ അത്ര തെറ്റില്ലെന്ന് ഞാൻ കരുതുന്നു എന്നുമാണ് ചിത്രത്തോടൊപ്പം ഹരിത കുറിച്ചിരിക്കുന്നത്. ഹരിത ആദ്യം അമ്മയുടെ വീട്ടുപേരായ പറക്കോടാണ് ഹരിത തൻറെ പേരിനോടൊപ്പം ചേർത്തത്. പിന്നീട് താരം തന്റെ ഇൻസ്റ്റഗ്രാം ഐഡി മിസ് പറക്കോട് എന്നാക്കുകയായിരുന്നു.

മലപ്പുറം ചെമ്മാണിയോടാണ് ഹരിതയുടെ സ്വദേശം. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് വളർന്നത്.
പരസ്യങ്ങളുടെയും ടിവി ഷോകളുടെയും ഭാഗമായിട്ടായിരുന്നു അഭിനയത്തിൽ ഹരിതയുടെ അരങ്ങേറ്റം. മാധ്യമപ്രവർത്തകനായ അച്ഛന് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് കൊച്ചിയിലെത്തിയത്.

ഇവിടെ ജോലി ചെയ്തു വരവേയാണ് വെബ് സീരിസിൽ ഹരിത അഭിനയിച്ചുതുടങ്ങിയത്. താരം സ്വന്തമായി കേമി എന്നൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു, ചാനലിൽ കൂടി ഹരിത രസകരമായ വീഡിയോകൾ ആണ് പങ്കുവെച്ചിരുന്നത്. ശേഷം ഏതാനും വെബ് സീരീസുകളുടെ ഭാഗമായി.

ഇപ്പോൾ ജോലി രാജിവെച്ച് കേമി യൂട്യൂബ് ചാനലിലൂടെ ഷോർട്ട് വീഡിയോകളും വെബ് സീരീസുകളുമൊക്കെ തുടങ്ങിയിരിക്കുകയാണ് ഹരിത. ഇൻസ്റ്റയിൽ സജീവമായ ഹരിതയ്ക്ക് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.

error: Content is protected !!