വെള്ളമാണെന്ന് കരുതി ബി.എം.സി ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ കുടിച്ചത് സാനിറ്റൈസർ ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

0
110

വെള്ളമാണെന്ന് കരുതി മേശപ്പുറത്ത് വച്ച കുപ്പിയിലെ സാനിറ്റൈസർ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ എടുത്ത് കുടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ രമേശ് പവാർക്കാണ് അബദ്ധം ഉണ്ടായത്.

വിദ്യാഭ്യാസ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അബദ്ധം ഉണ്ടായത്.

ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് രമേശ് പവാർ കുറച്ച് വെള്ളം കുടിക്കാൻ ഒരുങ്ങുകയായിരുന്നു. മേശപ്പുറത്ത് വച്ചിരിക്കുന്ന കുപ്പിയിൽ വെള്ളമാണെന്ന് കരുതി എടുത്ത് ഒരു കവിൾ കുടിച്ചയുടൻ തന്നെ ഹാളിൽ ഉണ്ടായിരുന്ന കോർപ്പറേറ്റർമാർ അത് ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു.