നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ പറ്റി നിലപാട് വ്യക്തമാക്കി പാർവ്വതി തിരുവോത്ത്

0
93

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുന്നതായ പ്രചരണം തള്ളി നടി പാർവതി തിരുവോത്ത് രംഗത്ത് വന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാർവ്വതി ട്വിറ്ററിൽ കുറിച്ചു.
പാർവതിയെ മത്സരരംഗത്തേക്ക് കൊണ്ടുവരാൻ എൽ.ഡി.എഫ് ശ്രമം നടത്തുന്നതായും നേതാക്കൾ നടിയുമായി ചർച്ച നടത്തിയെന്നും പ്രചരണമുണ്ടായിരുന്നു. വാർത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടായിരുന്നു പാർവ്വതിയുടെ പ്രതികരണം.

യുവ വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള താരം എന്ന നിലയിലാണ് എൽ.ഡി.എഫ് പാർവ്വതിയെ സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നതെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.

വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ താരമാണ് പാർവതി. കൊച്ചിയിൽ നടി അക്രമിക്കവ്യെപ്പട്ട കേസിൽ താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത താരം സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു. മലയാളസിനിമയിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ച് താരം പലപ്പോഴും തുറന്നടിച്ചിട്ടുണ്ട്. രാജ്യത്തെ കർഷകസമരത്തെക്കുറിച്ചും പാർവതി അടുത്തിടെ നിലപാട് വ്യക്തമാക്കിയിരുന്നു.