മുടി നന്നായി വളരാൻ ഈ ത്രിഫല ചൂർണ്ണ പായ്ക്ക് ഉപയോഗിച്ച് നോക്കൂ

0
20

മുടി നന്നായി വളരാൻ ത്രിഫല ചൂർണം കൊണ്ട് പായ്ക്കുണ്ടാക്കാൻ സാധിയ്ക്കും. ഇതിലെ നെല്ലിക്ക പോലുളള കൂട്ടുകൾ മുടി വളർച്ചയെ സഹായിക്കുന്ന ഒന്നാണ്. ത്രിഫല ഈ പറഞ്ഞ ഫലങ്ങൾ കൊണ്ട് വീട്ടിൽ തയ്യാറാക്കാം. അല്ലെങ്കിൽ ഇത് വാങ്ങാൻ ലഭിയ്ക്കും. ഇതിൽ തൈര്, എള്ള്, വെളിച്ചെണ്ണ എന്നീ ചേരുവകളും ചേർക്കാറുണ്ട്. തൈര് കാൽസ്യത്തിന്റെ മികച്ച ഉറവിടം മാത്രമല്ല, ബി 5, ഡി തുടങ്ങിയ വിറ്റാമിനുകളും, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ, ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാലും സമ്പുഷ്ടമാണ്. ഇവ ഒരുമിച്ച് മുടി സംബന്ധമായ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിലധികം വഴികളിൽ പ്രവർത്തിക്കുന്നു.

മുടിയ്ക്ക് പാരമ്പര്യം മുതൽ മുടി സംരക്ഷണം വരെയുള്ള പല കാര്യങ്ങളും വരുന്നു. എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയാലേ നല്ല മുടി ലഭിയ്ക്കൂ. ത്രിഫല എന്നത് ആയുർവേദത്തിൽ ഏറെ പ്രസിദ്ധമായ ഒന്നാണ്. പേരു സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ മൂന്നു ഫലങ്ങളുടെ കൂട്ടായ്മ. ത്രിഫല, കടുക്ക, താന്നിക്ക എന്നിവയാണ് ഇവ. ആയുർവേദത്തിൽ ഇത് ഒരു പോളിഹെർബൽ മരുന്നാണ് എന്നാണ് പറയപ്പെടുന്നത്. രോഗത്തെ പ്രതിരോധിക്കുന്നതിനും അതുപോലെ നല്ല ആരോഗ്യം കെട്ടിപ്പടുക്കുന്നതിമെല്ലാം ഇത് ഒരുപോലെ ഉപയോഗപ്രദമാണ്.

ത്രിഫല ചൂർണം കൂടുതലായി എടുക്കണം. കറുത്ത എള്ള് നല്ലതു പോലെ പൊടിച്ചെടുക്കണം. ഇത് ചൂർണത്തിൽ ചേർത്തിളക്കണം. ഇതിൽ തൈരും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കാം. ഇതെല്ലാം ചേർത്ത് നല്ലൊരു പായ്ക്കാക്കുക. ഇത് മുടി നല്ലതു പോലെ ചീകി മുടിയിൽ പായ്ക്കായി ഇടുക. ഇത് അര മണിക്കൂർ കഴിഞ്ഞ് കഴുകാം. മുടി വളരാൻ ഇതേറെ നല്ലതാണ്. മുടി നരയ്ക്കും മുടിയ്ക്കു തിളക്കത്തിനുമെല്ലാം ഇതേറെ നല്ലതാണ്. താരൻ പോലുള്ള പ്രശ്നങ്ങൾക്കും ഇതേറെ നല്ലതു തന്നെയാണ്.