താൻ പ്രണയത്തിലാണെന്ന് അറിയിച്ച് റായി ലക്ഷ്മി; ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയം ഉണ്ടാകുമെന്ന നടി

0
20

ലോക്ഡൗണിലും മറ്റുമായി നിരവധി താരങ്ങളുടെ വിവാഹമാണ് നടന്നത്. ഇപ്പോഴിതാ ഒരു താരസുന്ദരി കൂടി വിവാഹിതയാവാൻ പോവുകയാണെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. നടി റായി ലക്ഷ്മിയാണ് വൈകാതെ താനും വിവാഹിതയാവുമെന്ന കാര്യം ആരാധകരെ അറിയിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി ലക്ഷ്മി സിനിമയിൽ അത്ര സജീവമായിരുന്നില്ല. അന്ന് മുതൽ നടിയെ അന്വേഷിക്കുന്നവരോടാണ് താൻ പ്രണയത്തിലായിരുന്നു എന്ന കാര്യം റായി ലക്ഷ്മി തുറന്നു പറഞ്ഞത്.

പങ്കാളിയുടെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്നും ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയമാണെന്നും നടി പറയുന്നു. സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലാണ് വിവാഹക്കാര്യം
ലക്ഷ്മി വെളിപ്പെടുത്തിയത്. ‘കുറേ കാലമായി ഞാൻ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ ചോദ്യം അവസാനിപ്പിക്കാമെന്ന് ഞാൻ തീരുമാനിച്ചു. ഞാനെന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രിൽ 27നു ഞങ്ങളുടെ വിവാഹനിശ്ചയമാണ്. കഴിഞ്ഞ ആഴ്ചകളിൽ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. എന്നിരുന്നാലും എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. ഈ പോസ്റ്റിനൊപ്പം എല്ലാവരും കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഞാൻ ഓർമ്മപ്പെടുത്തുകയാണെന്നും’ റായി ലക്ഷ്മി പറയുന്നു.

അതേ സമയം റായിയുടെ വരൻ ആരാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഒരു സൂചനയും ഇനിയും നൽകിയിട്ടില്ല. അവിടെയും വരനെ കുറിച്ചുള്ള ഒരു കാര്യങ്ങളും, എന്തിനു പേര് പോലും തുറന്ന് പറയാൻ നടി തയ്യാറായിട്ടില്ല. റായി ലക്ഷ്മിയുടെ പ്രണയം ഒരു സർപ്രൈസ് ആയി കുടരുകയാണ്. കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആകാംഷയിലാണ് ലക്ഷ്മിയുടെ ആരാധകർ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് റായി ലക്ഷ്മി. ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ വലിയ തരംഗം സൃഷ്ടിക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു.. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായ റായി ലക്ഷ്മി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്കൊപ്പമാണ് അഭിനയിച്ചത്. എന്നാൽ ഇനി ഒറ്റകൊമ്പൻ എന്ന ചിത്രത്തിലൂടെ തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടി. അതിനിടെ ആണ് വിവാഹ വാർത്ത ചർച്ചയാകുന്ന്.