നാളെ അൺലോക്കുചെയ്യുന്നു! നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ നേടൂ ! മലയാളത്തിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രം ചതുർമുഖത്തിന്റെ റിലീസ് അറിയിച്ച് മഞ്ജു വാര്യർ

0
14

മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചതുർമുഖം നാളെ തീയേറ്ററുകളിൽ എത്തും. മലയാളത്തിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രമായി ഒരുങ്ങുന്ന ചതുർമുഖത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിഗൂഢതകൾ നിറഞ്ഞതും ഒപ്പം ഭീതിയുളവാക്കുന്നതുമായ രംഗങ്ങൾകൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.

നവാഗതരായ രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും നിർവഹിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് തുടങ്ങിയ താര നിരകളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ റിലീസ് മഞ്ജു ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

കൂടാതെ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ടും നാളെ റിലീസിന് എത്തും. പൊലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ നായാട്ടിൽ എത്തുന്നത്. നിമിഷയും ജോജുവും പൊലീസ് കഥാപാത്രങ്ങളായാണ് എത്തുന്നത്. ഒരുമുഴുനീള ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന.

Run for the HUNT…
…….🔥🔥NAYATTU🔥🔥……
Flaring up tomorrow onwards in theatres!!

Posted by Kunchacko Boban on Wednesday, April 7, 2021