തന്റെ മകന്റെ വധു പണ്ട് തനിക്ക് നഷ്ടപെട്ട മകൾ ആണെന്ന് അമ്മ തിരിച്ചറിഞ്ഞത് വിവാഹ ദിവസം ; പിന്നെ നടന്നത് സിനിമ കഥകളെ വെല്ലും ട്വിസ്റ്റ്

0
25

നമ്മുടെ ജീവിതാനുഭവങ്ങൾ പലതും സിനിമ കഥകളേക്കാൾ ട്വിസ്റ്റ് നിറഞ്ഞതാവും. അത്തരത്തിലൊന്നാണ് ഈയടുത്ത് ചൈനയിലെ ജിയാങ്സു പ്രൊവിൻസിലുണ്ടായ ഒരമ്മയ്ക്ക് സംഭവിച്ചത്. തന്റെ മകനെ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീ പണ്ട് തനിക്ക് നഷ്ടപെട്ട മകൾ ആണെന്ന് അമ്മ തിരിച്ചറിഞ്ഞത് വിവാഹ ദിവസം.

ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിവാഹ ദിവസമാണ് വരന്റെ അമ്മ വധുവിന്റെ ശരീരത്തിലെ ബർത്ത് മാർക്ക് കണ്ടത്. വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടപെട്ട മകളുടെ കയ്യിലും ഇതേ രീതിയിൽ ബർത്ത് മാർക്ക് ഉണ്ടെന്ന് ഉറപ്പുള്ള അമ്മ ഉടനെ വധുവിന്റെ മാതാപിതാക്കളോട് കാര്യം പറഞ്ഞു. തങ്ങൾ ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യം എങ്ങനെ വരന്റെ മാതാവ് കണ്ടു പിടിച്ചു എന്ന അത്ഭുതം വധുവിന്റെ മാതാപിതാക്കൾക്ക്. ഒടുവിൽ വധുവിനെ ദത്തെടുത്തതാണ് എന്ന് വധുവിന്റെ മാതാപിതാക്കൾ വ്യക്തമാക്കിയതോടെ സിനിമയെ വെല്ലുന്ന ഒരു അമ്മ മകൾ കൂടിക്കാഴ്ചയ്ക്ക് വിവാഹവേദി സാക്ഷിയായി. പക്ഷെ അപ്പോഴും ഒരു പ്രശ്‌നം. വരനും വധുവും സഹോദരന്മാർ ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി വിവാഹം നടക്കുമോ?

Courtesy : Oriental Daily

അവിടെയാണ് വമ്പൻ ട്വിസ്റ്റ് നടന്നത്. വിവാഹം കെങ്കേമമായി തന്നെ നടന്നു. കാരണം വരൻ യഥാർഥത്തിൽ ആ അമ്മയുടെ മകൻ അല്ല. മകൾ നഷപെട്ട വിഷമത്തിൽ ഏറെ തേടിയലഞ്ഞെങ്കിലും കണ്ടെത്താനായില്ല ഒടുവിൽ അമ്മ ഒരു മകനെ ദത്തെടുക്കുകയായിരുന്നു. അതായത് വരൻ വധുവും തമ്മിൽ രക്തബന്ധമില്ല. ഇതോടെയാണ് വിവാഹം ഗംഭീരമായി നടക്കുകയായിരുന്നു. മകളെ തിരികെ കിട്ടിയതും, മകന്റെ വിവാഹവും എല്ലാം കൂടെ വളരെ സന്തോഷകരമായ ജീവിതമുഹൂർത്തത്തിന് അവിടെയുള്ളവർ സാക്ഷിയായി.