ഒരു സൂപ്പർ കൂൾ പരസ്യം നിങ്ങൾക്കായി ; സസ്പൻസ് നിറച്ച് കാളിദാസ് ജയറാമിന്റെ പോസ്റ്റ്

0
20

താൻ പുതിയതായി അഭിനയിക്കുന്ന പരസ്യം പുറത്തിറങ്ങുന്നതിന്റെ സൂചന നൽകി കാളിദാസ് ജയറാം പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്രാൻഡിയോസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പരസ്യച്ചിത്രത്തിലാണ് കാളിദാസ് അഭിനയിക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ആരാധകരും സഹപ്രവർത്തകരുമടക്കം ഒട്ടേറെപ്പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. മുൻപും താരം പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. ഡയറിമിൽക്കിനുവേണ്ടി അഭിനയിച്ച പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

ആന്തോളജി ചിത്രമായ പാവൈ കഥൈകളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരം. പാവൈ കഥൈകളിൽ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലെ സത്താർ എന്ന ട്രാൻസ് കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി വൈകാരിക രംഗങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രത്തിലെ കാളിദാസിന്റെ അഭിനയം ആരേയും അമ്പരപ്പിക്കുന്ന തരത്തിലുളളതായിരുന്നു.

കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തിലെത്തിയത്. എന്നാൽ മലയാള സിനിമയിൽ ലഭിച്ചതിനെക്കാൾ സ്വീകാര്യതയാണ് പാവ കഥൈകളിലെ മികച്ച പ്രകടനത്തിന് താരത്തിന് ലഭിച്ചത്.

പുതിയതായി കാളിദാസ് ജയറാമും, യുവ നടി നമിത പ്രമോദും ഒരുമിക്കുന്ന ചിത്രം പുറത്തിറങ്ങാനുണ്ട്.