എനിക്കരികിൽ നീ ഇടം നേടിയെടുത്തു, യുവാവിന് ഒപ്പമുള്ള ചിത്രം പങ്കു വച്ച് ബിന്ദുപണിക്കരുടെ മകൾ ; സംശയങ്ങളുമായി ആരാധകർ

0
34

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടൻ സായ്കുമാറും ബിന്ദുപണിക്കരും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. 2019 ഏപ്രിൽ 10 നാണ് സായ്കുമാറും ബിന്ദുപണിക്കരും വിവാഹിതരായത്.

അതേ സമയം സായികുമാറിന്റെ ആദ്യ വിവാഹം ഡൈവോഴ്സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി കല്യാണിക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവയായ കല്യാണ് തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ഇപ്പോൾ ഡാൻസ് വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ കല്യാണി സജീവമാണ്. കല്യാണിയുടെ നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയകളിൽ വൈറലുമാണ്. അതേ സമയം ഇപ്പോൾ കല്യാണി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. എനിക്ക അരികിൽ, നീ ആ ഇടം നേടിയെടുത്തു, എന്ന ക്യാപ്ഷ്യനോടെ ഒരു യുവാവിന് ഒപ്പമുള്ള ചിത്രമാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കല്യാണി രംഗത്ത് എത്തിയിരുന്നു. സാരിലുക്കിലുള്ള ചിത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നേരത്തെ നടി മഞ്ജു വാര്യർക്ക് ഒപ്പം ചുവട് വയ്ക്കുന്ന കല്യാണിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റ് ആയിരുന്നു. നടി മഞ്ജു വാര്യർ അതിഥിയായി എത്തിയ കോളേജ് പരിപാടിക്ക് ആയിരുന്നു താരത്തിനൊപ്പം കല്യാണിയും ചുവടു വെച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരുന്നു.