
മലയാളികൾക്കിടയിൽ ധാരാളം ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ ചിത്രങ്ങൾക്കും പാട്ടിനും എല്ലാം ഏറെ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിക്കാറുള്ളത്. ഡാൻസർ എന്ന രീതിയിലും തന്റേതായൊരു ശൈലി അല്ലു അർജുന്റെ ഡാൻസിനുണ്ട്.
ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുന്ന അല്ലു അർജുന് മനോഹരമായൊരു ആശംസ അർപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ബാലതാരം വൃദ്ധി വിശാൽ.
അല്ലുവിന്റെ ഏറെ ശ്രദ്ധേയമായ ‘കുട്ടി ബൊമ്മാ’ ‘കുട്ടി ബൊമ്മ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചുകൊണ്ടാണ് വൃദ്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ത്ഡേ അല്ലു അർജുൻ അങ്കിൾ ഞാൻ അങ്കിളിന്റെ ഒരു കട്ടഫാനാ വൃദ്ധിക്കുട്ടി പറയുന്നു.