അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും ; വെറൈറ്റി സ്‌റ്റൈൽ പരീക്ഷിച്ച് പ്രാർത്ഥന

0
24

മലയാളികളുടെപ്രിയപ്പെട്ട താരജോഡികളിൽ ഒന്നാംസ്ഥാനമാണ് പൂർണിമയ്ക്കും ഇന്ദ്രജിത്തിനും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവ സാന്നിദ്ധ്യമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടേയും മക്കളാണ് പ്രാർത്ഥനയും നക്ഷത്രയും.

സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. പാട്ട് മാത്രമല്ല, ഡാൻസും പ്രാർഥനയ്ക്ക് വഴങ്ങുമെന്ന് കുട്ടിതാരത്തിന്റെ പേജുകളിൽ നിന്ന് വ്യക്തമാണ്.

അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ഒരു വെറൈറ്റി ലുക്കിലാണ്് പ്രാർഥന എത്തിയിരിക്കുന്നത്. അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയുമാണ് പ്രാർത്ഥന ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും താരപുത്രി പങ്കുവച്ചിട്ടുണ്ട്. നിമിഷങ്ങൾക്കകം ഈ ചിത്ര ഇപ്പോൾ സോഷ്യൽമീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റി