ദൈവം അവിടെ കൊണ്ടുപോയി ഇറക്കിയത് പോലെ തോന്നി. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ’. ഹെലികോപ്ടർ അപകടത്തിൽ നിന്നും രക്ഷപെട്ട വ്യവസായി എം എ യൂസഫലിയുടെ വാക്കുകളാണ്. ആശുപത്രിയിലേക്ക് തന്നെ നേരിൽ കാണാൻ വരുന്നവരോടും ഫോണിലൂടെ വിവരങ്ങൾ തേടിയവരോടും പറഞ്ഞതാണിത്,
‘കടവന്ത്രയിലെ വീട്ടിൽ നിന്നും ലേക് ഷോർ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആണ് ഹെലികോപ്ടറിന് സാങ്കേതിക തകരാർ ഉണ്ടായത്. അപകടകരമായ അവസ്ഥയിൽ ആണ് വലിയൊരു അപകടം ഒഴിവാക്കിയത്. ദേശീയപാതയ്ക്ക് സമീപം ചതുപ്പു നിലത്ത് ആയിരുന്നു ഹെലികോപ്ടർ ഇറക്കിയത്. ഹെലികോപ്ടറിൻറെ ലീഫ് മതിലിനോട് ചേർന്ന് നിൽക്കുകയും ചെയ്തു. ചതുപ്പു നിലത്ത് ദൈവം കൊണ്ടുപോയി ഇറക്കുകയായിരുന്നു’ എന്ന് യൂസഫലി പറയുന്നു കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അപകടം.
ഹെലികോപ്ടറിലുണ്ടായിരുന്ന യൂസഫലിക്കും ഭാര്യക്കും ഭാഗ്യവശാൽ പ്രത്യേകിച്ച് പരിക്കുകൾ ഒന്നും ഉണ്ടായില്ല. എന്നാൽ ഹെലികോപ്ടർ ഇടിച്ചിറക്കിയപ്പോൾ യൂസഫലിക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടായി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു യൂസഫലി ഇന്ന് പുലർച്ചെയാണ് യുഎഇയിലേക്ക് മടങ്ങിയത്. അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ ആയിരുന്നു യാത്ര. യൂസഫലിയുടെ തുടർചികിത്സ അബുദാബിയിൽ ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ അപകടമുണ്ടായ ഹെലികോപ്റ്റർ പനങ്ങാട്ടെ ചതിപ്പു നിലത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വരുകയായിരുന്നു.
ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലികോപ്ടറിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പിൽ ഭാഗികമായി താഴ്ന്ന നിലയിലായിരുന്നു ഹെലികോപ്ടർ ഉണ്ടായിരുന്നത്.