‘മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചു, രോഗം ബാധിച്ച് ഏകസഹോദരിയും’: വിഷമത്തിൽ ആത്മഹത്യ ചെയ്ത് പ്രവാസി: ഹൃദയം തൊടുന്ന കുറിപ്പ്

0
234

മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരണപ്പെട്ട വിഷമത്തിൽ ആത്മഹത്യ ചെയ്ത് പ്രവാസി യുവാവ്. ഷാർജയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന അജയകുമാറാണ് പ്രവാസലോകത്തിലുള്ളവർക്കെല്ലാം വേദന നൽകി വിടപറഞ്ഞത്. സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശരിയാണ് ഈ വിയോഗവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പ്രതിസന്ധികളെ ക്ഷമയോടെ നേരിടാൻ നമുക്ക് കഴിയണമെന്ന് അഷ്‌റഫ് കുറിക്കുന്നു. ഒറ്റപ്പെടലാണ് പലരെയും ജീവിത നൈരാശ്യത്തിലേക്ക് തള്ളിവിടുന്നതെന്നും അഷ്‌റഫ് കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

28 വയസ്സുകാരനായ അജയകുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഷാർജയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ഈ യുവാവ് ആരുമില്ലാത്ത സമയം നോക്കി താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവും പിതാവും കൊറോണ ബാധിച്ച് നാട്ടിൽ മരണപ്പെടുകയും ഏക സഹോദരി കോവിഡ് ബാധിതയാവുകയും ചെയ്ത വിവരമറിഞ്ഞ അജയകുമാർ ഏറെ അസ്വസ്ഥനായിരുന്നു. ഈ ദുഃഖം സഹിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.

ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികളെയും നാം നേരിടേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ ക്ഷമയോടെ നേരിടാൻ കഴിയണം. എല്ലാവർക്കും ഒരുപക്ഷേ അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. ഒറ്റപ്പെടലാണ് പലരെയും ജീവിത നൈരാശ്യത്തിലേക്ക് തള്ളിവിടുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്ത് നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള കൂട്ടുകാരെയും വിനോദങ്ങളേയും കണ്ടെത്താൻ കഴിഞ്ഞാൽ ഒരു പരിധി വരെ പല പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാൻ കഴിയും. വളരേ ചുരുങ്ങിയ കാലത്തുള്ള ഈ ലോകത്തെ ജീവിതം കൊണ്ട് മറ്റുള്ളവര്ക്ക് സന്തോഷവും സഹായവും നൽകാൻ നമുക്ക് കഴിയണം. നാം മൂലം മറ്റുള്ളവർ വിഷമിക്കാൻ ഇട വരാതിരിക്കാൻ പരമാവധി നമുക്കോരോരുത്തർക്കും ശ്രമിക്കാം.

അഷ്‌റഫ് താമരശ്ശേരി

28 വയസ്സുകാരനായ അജയകുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഷാർജയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ഈ യുവാവ്…

Posted by Ashraf Thamarasery on Thursday, April 22, 2021

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.