ട്രെയിനിന് മുന്നിൽ നിന്ന് കുട്ടിയുടെ ജീവൻ രക്ഷിച്ച ഈ യുവാവ് സൂപ്പർഹീറോ തന്നെ! തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ പകുതി കാഴ്ചയില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും എന്ന് മയൂർ ഷിൽഖേ

0
103
Advertisement

കഴിഞ്ഞ ദിവസമാണ് കാണുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്. അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിൻ അതേ ട്രാക്കിലൂടെ വരുന്നുണ്ടായിരുന്നു. അമ്മ നിസ്സഹായയായി നിലവിളിക്കുകയായിരുന്നു അപ്പോൾ. ഈ കാഴ്ച കണ്ട ഒരു ജീവനക്കാരൻ പെട്ടെന്നുതന്നെ ട്രാക്കിലൂടെ ഓടിയെത്തി കുഞ്ഞിനെ ഫ്‌ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റി. നിമിഷങ്ങൾക്കകം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു.

ട്രെയിനിന് മുന്നിൽ നിന്ന് സെക്കന്റുകളുടെ വ്യത്യാസത്തിൽ കുട്ടിയുടെ ജീവൻ രക്ഷിച്ച മയൂർ ഷിൽഖേ എന്ന സൂപ്പർഹീറോയെ തേടി ആശംസകളുടെയും സമ്മാനങ്ങളുടെയും പ്രവാഹം. എന്നാൽ സമ്മാനങ്ങൾ മയൂരിനെ തേടിയെത്തുമ്പോൾ മറ്റൊരു അപേക്ഷയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. സ്‌നേഹം കൊണ്ട് ഇനിയും സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ അത് ചെക്കായോ പണമായോ നൽകിയാൽ ആ അമ്മയെയും കുഞ്ഞിനെയും പോലെ കഷ്ടപ്പെട്ടുന്നവർക്ക് കൈമാറാൻ കഴിയുമെന്നു മയൂർ പറയുന്നു. തനിക്ക് റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കണ്ണു കാണാത്ത ആ അമ്മയ്ക്കും രക്ഷിച്ച കുട്ടിയ്ക്കും നൽകുമെന്ന് മയൂർ വ്യക്തമാക്കി.

മയൂരിനെ റെയിൽവേ അധികൃതർ ആദരിച്ചതിന് പിന്നാലെ സമ്മാനങ്ങളുമായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും രംഗത്തുവന്നിരുന്നു. മയൂരിന് മഹീന്ദ്ര താർ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ജാവ മോട്ടോർ സൈക്കിൾ തങ്ങളുടെ പുതിയ വാഹനം മയൂരിന് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ‘മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ, സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം അദ്ദേഹം കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട്? ചെയ്യുന്നു.’ -ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 50,000 രൂപ റെയിൽവേ മന്ത്രാലയവും അദ്ദേഹത്തിന് നൽകിയിരുന്നു.

സെക്കന്റുകളുടെ വ്യത്യാസത്തിലാണ് റെയിൽവേ ജീവനക്കാരനായ മയൂർ ഷെൽക്കെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വിഡിയോ രാജ്യം മുഴുവൻ ഏറ്റെടുത്തിരുന്നു. ഇന്നലെ റെയിൽവേ മന്ത്രിയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘നിങ്ങളാണ് മയൂർ ഞങ്ങളുടെ സൂപ്പർമാൻ..’- മയൂർ ഷെൽക്കെയെ റെയിൽവേ അധികൃതർ ആദരിച്ചു.

‘ഞാൻ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവർ എന്നോട് നന്ദി പറഞ്ഞത്.’ എന്നും സംഭവത്തെപ്പറ്റി മയൂർ കൂട്ടിചേർത്തു.

Advertisement