കോവിഡിനെക്കുറിച്ചുള്ള ബോധവത്ക്കരണമെന്ന നിലയിലാണ് ആ വീഡിയോ ചെയ്തത് ; എന്നാൽ അതും വളച്ചൊടിച്ച് വാർത്തയാക്കിയത് വല്ലാതെ വിഷമിപ്പിച്ചെന്ന് മനോജ്

0
222
Advertisement

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പരമ്പരകളിലും മറ്റ് പരിപാടികളിലുമെല്ലാമായി സജീവമാണ് ഇരുവരും. ബീന ആന്റണിക്ക് കോവിഡ് പോസിറ്റീവാണെന്നും ആശുപത്രിയിൽ കഴിയുകയാണെന്നും പറഞ്ഞ് അടുത്തിടെ മനോജ് കുമാർ എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. എന്റെ ബീന ഹോസ്പിറ്റലിൽ, കോവിഡ്, ഞാനും അവളും അനുഭവിക്കുന്ന വേദന ഇതായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.

ബീന പൂർവ്വസ്ഥിതിയിലായതിന് ശേഷം ശനിയാഴ്ച വീട്ടിലേക്കെത്തുമെന്നും പറഞ്ഞ് മനോജ് എത്തിയിരുന്നു. അവളെ ചികിത്സിക്കുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. ബീന പെർഫെക്ട് ഓക്കെയാണ്, ഇനി കുഴപ്പമില്ല. ശനിയാഴ്ച ഒരു ടെസ്റ്റ് കൂടിയുണ്ട്. അതുംകൂടി നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യുമെന്നാണ് ഡോക്ടർ പറഞ്ഞത്. ബീന പോയത് വെച്ചാണെങ്കിൽ 10-15 ദിവസമൊക്കെ കിടക്കേണ്ടതാണ്. ദൈവാധീനം കൊണ്ട് 9 ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായെന്നുമാണ് മനോജ് പറഞ്ഞത്.

ദൈവത്തിന് നന്ദി, ബീന ശനിയാഴ്ച ഡിസ്ചാർജാവും. ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യൽ മീഡിയയോട് എന്ന് പറഞ്ഞാണ് മനോജ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്തവണയും മകൻ ശങ്കരു കൂടെയുണ്ട്. കോവിഡിനെക്കുറിച്ചുള്ള ബോധവത്ക്കരണമെന്ന നിലയിൽ തനിക്ക് ലഭിച്ച വിവരങ്ങൾ ചൂടോടെ കൈമാറാനായിരുന്നു തീരുമാനിച്ചത്. എന്നാൽ അതിനെ ചിലർ വല്ലാതെ വിമർശിക്കുകയായിരുന്നു. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പലരും ആ വീഡിയോയ്ക്ക് തലക്കെട്ട് നൽകിയത്. അനുഭവിച്ച കാര്യങ്ങളോർത്തപ്പോൾ കരഞ്ഞ് പോയതാണെന്നും മനോജ് വ്യക്തമാക്കി. പക്ഷേ അതും വളച്ചൊടിച്ചു വാർത്തകൾ നൽകി. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾ പലരും തനിക്ക് അയച്ച് തന്നിരുന്നുവെന്നും മനോജ് പറയുന്നുണ്ട്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement