മനോധൈര്യം പകർന്നു നൽകിയ മലയാള സിനിമയിലെ വല്യേട്ടൻമാർക്കും കൂടെ നിന്ന എല്ലാവർക്കും മരണം വരെ കടപ്പെട്ടിരിക്കും ; എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ചിരി , മനോജിന്റെ പുതിയ പോസ്റ്റ്

0
272
Advertisement

പ്രേക്ഷകരുടെ പ്രിയ താര ദമ്പതികൾ ആണ് ബീന ആൻറണിയും മനോജ് കുമാറും. പ്രണയത്തിലൂടെ ഒന്നായവർ, മറ്റുള്ളവർക്ക് മാതൃകാപൂർണ്ണമായ ദാമ്പത്യം ആണ് സമ്മാനിക്കുന്നത്. സോഷ്യൽ മീഡിയയിലും അഭിനയത്തിലും സജീവമാണ് ഇരുവരും. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് തൻറെ പ്രിയതമക്ക് കൊവിഡ് ബാധിച്ചതിനെക്കുറിച്ച് മനോജ് തുറന്നുപറഞ്ഞത്. എന്റെ ബീന ഹോസ്പിറ്റലിൽ… കോവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകൾ… എന്ന ക്യാപ്ഷ്യനോടെയാണ് മനോജ് യൂട്യൂബിൽ വീഡിയോ പങ്കിട്ടതും. അപ്പോൾ മുതൽ ബീനയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു സോഷ്യൽ മീഡിയ. ഇപ്പോൾ തന്റെ പ്രിയപ്പെട്ടവൾ വീട്ടിലേക്ക് തിരിച്ചെത്തുന്നതിനെകുറിച്ചാണ് മനോജ് പറയുന്നത്.

വിശദമായി വായിക്കാം:

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച ആശുപത്രിയിൽ നിന്നും കോവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു.

എന്റെ അച്ഛൻ അമ്മ സഹോദരങ്ങൾ ബീനയുടെ സഹോദരങ്ങൾ കസിൻസ് …. ഞങ്ങളുടെ സ്വന്തക്കാർ ബന്ധുക്കൾ സുഹൃത്തുക്കൾ സിനിമാ സീരിയൽ സഹപ്രവർത്തകർ രാഷ്ട്രീയ സുഹൃത്തുക്കൾ.. എന്ന് വേണ്ട നാനാതുറകളിലുള്ളവർ…… എല്ലാവരും നൽകിയ കരുത്ത്, സാന്ത്വനം, സഹായങ്ങൾ ഊർജ്ജം.

എന്റെ പ്രിയപ്പെട്ട കൊച്ചച്ഛൻ ഡോ. പ്രസന്നകുമാർ. മോള് ഡോ. ശ്രീജ. ഇവരായിരുന്നു ആദ്യ ദിനങ്ങളിൽ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും…. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ആദ്യ രക്ഷകർ. ഇ എം സി ആശുപത്രിയിലെ (ആശുപത്രിയല്ല… ഇപ്പോൾ അത് ഞങ്ങൾക്ക് ‘ദേവാലയം’ ആണ് ) സെക്യൂരിറ്റി മുതൽ ഡോക്ടേഴ്‌സ് വരെ എല്ലാവരോടും പറയാൻ വാക്കുകളില്ല.

വെളുത്താട്ട് അമ്പലത്തിലെ മേൽശാന്തിമാർ. ക്രിസ്തുമത പ്രാർത്ഥനക്കാർ…. സിസ്സ്‌റ്റേഴ്‌സ്… പിന്നെ മലയാള ലോകത്തെ ഞങ്ങൾക്കറിയാവുന്ന… ഞങ്ങൾക്കറിയാത്ത…ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാർത്ഥന … ആശ്വാസം. മറക്കാൻ കഴിയില്ല പ്രിയരേ…..മരണം വരെ മറക്കാൻ കഴിയില്ല….

കടപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും മുടങ്ങാതെ ഓർത്ത് വിശേഷങ്ങൾ അന്വേഷിച്ച് … പ്രാർത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് … നിറഞ്ഞ മനോധൈര്യം പകർന്നു നൽകിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ.

ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്‌നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ട്. ആർക്കും ഒരു ദുർവിധിയും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു…കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ. ശ്രദ്ധയോടെ … ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം…ഞങ്ങൾക്കറിയില്ല… എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന് യഥാർത്ഥ സ്‌നേഹം ആവോളം ഞങ്ങൾ തിരിച്ചറിഞ്ഞു.

നിങ്ങൾക്ക് വേണ്ടി ഞങ്ങളും മനമുരുകി പ്രാർത്ഥിക്കുന്നു. ഓക്‌സീമീറ്റർ മറക്കാതെ വാങ്ങിക്കണം… ഉപയോഗിക്കണം.അതാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ബീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.

ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം… പ്രാർത്ഥിക്കണം. അതിന് നമ്മൾ സമയം കണ്ടെത്തണം… മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാർ ഒരേ ശബ്ദത്തോടെ പറഞ്ഞു. ദൈവമാണ് ഡോക്ടർ. ആ അനുഗ്രഹമാണ് മെഡിസിൻ. അത് ഞാൻ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement