ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിൽ ഒരാൾ ആണ് ഋതു മന്ത്ര. സോഷ്യൽ മീഡിയയിൽ സജീവമായ ഋതു കണ്ണൂർ സ്വദേശിനിയാണ്. ബിഗ് ബോസിൽ ശ്രദ്ധയോടെയാണ് ഋതു മുന്നേറുന്നത്. സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ കളയാറും ഇല്ല.
ടാസ്‌ക്കുകളിലും സജീവമായി തന്നെ ഋതു ഇടപെടാറും ഉണ്ട്. അടുത്തിടെ താനും ഋതുവും ആയി പ്രണയത്തിലാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് ഋതുവിന്റെ ബോയ് ഫ്രണ്ട് രംഗത്ത് എത്തിയിരുന്നു. നടനും മോഡലുമായ ജിയയുമായി കഴിഞ്ഞ നാല് വർഷമായി ഋതു പ്രണയത്തിലാണ് എന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.
തങ്ങൾ പ്രണയത്തിലാണ് എന്ന് ജിയ പറഞ്ഞതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉയർത്തിയതും. ഋതുവും ഒത്തുള്ള മനോഹരമായ നിമിഷങ്ങൾ ഒക്കെയും ജിയ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു ഇതിനെതിരെയും ചോദ്യങ്ങൾ ഉയർന്നിരുന്നു.
ഇപ്പോൾ ജിയ പങ്കിട്ട ചിത്രത്തിൽ വന്ന ഒരു കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘അവഗണിക്കപ്പെടുമോന്നുള്ള ഭയമാണ് നിങ്ങൾക്ക് അല്ലേ,’ എന്ന ഒരാളുടെ ചോദ്യത്തിന് ആണ് ജിയ മറുപടി നൽകിയത്. ‘ഞാൻ നിങ്ങളുടെ ചിന്തകൾക്ക് ഉത്തരവാദിയല്ല സേഫ് ആയിരിക്കൂ’, എന്നാണ് ജിയ പ്രതികരിച്ചത്.
അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളിൽ ഋതു സജീവമാണ്. കിംഗ് ലയർ, തുറമുഖം, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഋതു മന്ത്ര മിസ് ഇന്ത്യ മത്സര വേദിയിൽ നിന്നും ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയ അംഗം കൂടിയാണ്. മോഡലിംഗ് മാത്രമല്ല ഋതു മികച്ച ഗായിക കൂടിയാണ്.