ഒരൊറ്റ സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ

0
182

കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും മാത്രം വിതരണം ചെയ്യുന്നുണ്ട്. മുൻഗണനാ വിഭാഗങ്ങൾക്ക് നൽകാൻ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക് 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ട്.

2020ലെ ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കായി അഞ്ചു കിലോ അരി/ഗോതമ്പ് നൽകിയിരുന്നു. തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നുണ്ട്, എത്ര വിതരണം ചെയ്തു എന്നായിരുന്നു ചോദ്യം. ഇതിലൂടെ കന്ദ്ര സർക്കാരിന്റെ കള്ളി വെളിച്ചത്താവുകയാണ്.

കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യവസ്തുക്കളാണ് സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ നൽകുന്നതെന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നു. കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലടക്കം പറഞ്ഞു. കെ സുധാകരൻ എംപിയും ഇത്തരത്തിൽ പ്രചാരണം നടത്തി. കേന്ദ്രം നൽകുന്ന കിറ്റാണെങ്കിൽ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനവഴി കേരളത്തിൽ അരിയെത്തിയെന്നും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഈ മാസവും തുടരുമെന്നും അറിയിച്ചുകൊണ്ടുള്ള ബിജെപി നേതാവ് എംടി രമേശിന്റെ പോസിറ്റിനുതാഴെ ട്രോൾ വർഷം കേരളീയ സമൂഹം കണ്ടതാണ്. സംസ്ഥാനസർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിൽ അരിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ. നാടിന് കരുതലായി മോദി സർക്കാരുണ്ടെന്ന് പറഞ്ഞുകൊണ്ട് രമേശ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ ചർച്ചയാകുകയായിരുന്നു. സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങളെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ബിജെപി നേതാക്കൾ വസ്തുതകൾ മനസിലാക്കിയെങ്കിലും സംസാരിക്കാൻ ശ്രമിക്കണമെന്നാണ് കമന്റുകൾ.ഇതൊക്കെതന്നെയാണ് കേരളത്തിൽ ബിജെപിയ്ക്ക് പൂജ്യം സീറ്റിൽ ഒതുങ്ങേണ്ടി വന്നതെന്നും കമന്റുകൾ വരുന്നുണ്ട്.

ഭക്ഷ്യകിറ്റ് വിതരണം നടക്കുന്നത് കേന്ദ്രം നൽകുന്ന അരി കൊണ്ടാണെന്ന് വിശ്വസിച്ചാൽത്തന്നെ എന്തുകൊണ്ട് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അരി വിതരണം നടക്കുന്നില്ലെന്നും ആളുകൾ ചോദിച്ചിരുന്നു, കോവിഡ് കാലഘട്ടത്തിൽ ജനങ്ങളെ ചേർത്തു നിർത്തുന്നതിൻറെ ഭാഗമായി ഒരാളും പട്ടിണികിടിക്കെല്ല നിശ്ചയദാർഢ്യത്തിൻറെ ഭാഗമായിട്ടാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ റേഷൻ കടവഴി സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്തത്. ഒന്നാം പിറണായി സർക്കാരിൻറെ കാലത്തെ ഭക്ഷ്യകിറ്റുകൾ ഏപ്രിൽവരെ കൊടുത്തു. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ മുഴുവൻ കാർഡ് ഉടമകൾക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. രണ്ടാം പിറണായി സർക്കാരും, ഇക്കാര്യത്തിൽ തുടർച്ചതന്നെയാണ് ആഗ്രഹിക്കുന്നത്. ഒരാളുപോലും പട്ടിണികിടക്കരുതെന്ന കാര്യത്തിൽ സംസ്ഥാന ഭക്ഷ്യവകുുപ്പ് തുടർ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം വരാതിരിക്കാൻ അടിയന്തര നടപടിയാണ് എടുക്കുകയാണ് സർക്കാർ ചെയ്തത്.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തെ സൗജന്യറേഷൻ നൽകിയത് , അതുപോലെ ലോക്ക്ഡൗൺ മൂലം ജോലി നഷ്ടമായ ദിവസവരുമാനക്കാർക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനാണ് നടപടി. നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് ആദ്യമാസം മാസം 15 കിലോ അരി നൽകി, കൂടാതെ ബിപിഎല്ലുകാർക്ക് പ്രതിമാസം 35 കിലോ അരി നൽകുന്നത് തുടരുകയും ചെയ്തു. ഇവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൗജന്യമായി നൽകി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാവർക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള അവശ്യവസ്തുക്കളടങ്ങിയ ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ച് നൽകി. രണ്ടാം പിണറായി സർക്കാരും , ഭക്ഷ്യവകുപ്പും 2021 മെയ് മാസത്തെ കിറ്റുകൾ വിതരണം ചെയ്തപ്പോളും ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. സംസ്ഥാന സർക്കാർ വിതരണം ചെയുന്ന ഭക്ഷ്യകിറ്റിൽ പന്ത്രണ്ടിന സാധനങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ വിഷു കിറ്റിൽ പതിനാലിനം സാധനങ്ങളാണ് നൽകിയത്. ഇതിൽ നിന്നും കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങൾ നൽകിയത്. ഇക്കാര്യത്തിൽ സപ്ലെകോയെ ചുമതലപ്പെടുത്തിയിരുന്നു. അതിഥി തൊഴിലാളികൾക്ക് ഉള്ള ഭക്ഷ്യകിറ്റിൽ അഞ്ചു കിലോ അരിയും ഉൾപ്പെടുത്തി,.രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഫോർട്ടിഫൈഡ് ആട്ടയും നൽകിയിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.