അസ്വാഭാവികമായി തോന്നുന്നു… ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു… ; ട്രാൻസ്ജെൻഡർ ശ്രീധന്യയുടെ ആത്മാവിന് നിത്യശാന്തി നേർന്ന് ട്രാൻസ്ജെൻഡർ വൈഗയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

0
68
Advertisement

ട്രാൻസ്ജെൻഡറിനെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം പഴകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം ഉണ്ടെന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാൽ ഇന്നു രാവിലെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

ശ്രീധന്യയ്ക്ക് ആദരമർപ്പിച്ച് ട്രാൻസ്ജെൻഡർ വൈഗ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:

വീണ്ടും ഒരു ട്രാൻസ്‌ജെൻഡർ മരണം…പേര് ശ്രീധന്യ…രണ്ട് ദിവസമായി അവരുടെ വീട്ടിൽ മരിച്ചുകിടക്കുന്നു… അസ്വാഭാവികമായി തോന്നുന്നു… ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു… കോഴിക്കോട് കൂടത്തായി സ്വദേശി ആണ് മരിച്ച വ്യക്തി… കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല… ആത്മാവിന് നിത്യശാന്തി നേരുന്നു…

Advertisement