ഋതുവിനും ഇറാനിയ്ക്കുമിടയിൽ ശരിയ്ക്കും എന്താണ് ? ജിയാ ഇറാനി പങ്കു വച്ച വീഡിയോ കണ്ട് സംശയം മാറാതെ സോഷ്യൽമീഡിയ

0
82
Advertisement

ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മത്സരാര്ഥികളിൽ ഒരാൾ ആണ് ഋതു മന്ത്ര. സൗന്ദര്യ മത്സരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഋതുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അഭിനയത്തിലും പാട്ടിലുമെല്ലാം കഴിവു തെളിയിച്ച താരം ഏറ്റവും പുതിയ ചിത്രം ഓപ്പറേഷൻ ജാവയിലും അഭിനയിച്ചിട്ടുണ്ട്.

അനാവശ്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ സ്വന്തം നിലപാടുകൾ തുറന്നുപറഞ്ഞുകൊണ്ടാണ് ഋതു ബിഗ് ബോസിൽ നിൽക്കുന്നത്. ഈ സീസണിലെ ഏറ്റവും അവസാന ക്യാപ്റ്റൻ കൂടിയായ ഋതു പ്രണയത്തിലാണ് എന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആളിന്റെ പേര് ഋതു തുറന്നു പറഞ്ഞില്ലെങ്കിലും താൻ ആണ് ഋതുവിന്റെ ബോയ് ഫ്രണ്ട് എന്ന് ചൂണ്ടിക്കാട്ടി നടൻ ജിയ ഇറാനി രംഗത്ത് വന്നിരുന്നു. ഋതുവും ഒത്തുള്ള സ്വകാര്യ ചിത്രങ്ങൾ ജിയ ദിവസവും ഇൻസ്റ്റയിലൂടെ പുറത്തുവിടാറുണ്ട്. നിരവധി യാത്രകൾ തങ്ങൾ ഒരുമിച്ചു നടത്തിയിട്ടുണ്ട് എന്നും, ആയിരക്കണക്കിന് ചിത്രങ്ങൾ തൻറെ അടുത്തുള്ളതായും ജിയ തുറന്നു പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ഇരുവരുടെയും ചിത്രങ്ങൾ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഋതുവിന്റെ ശബ്ദ സന്ദേശവും ജിയ പുറത്തുവിട്ടിരിക്കുന്നത്. ഋതു ബിഗ് ബോസിൽ കയറും മുൻപേ ജിയക്ക് അയച്ച ശബ്ദ സന്ദേശം ആണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.

ബിഗ് ബോസിൽ കയറുന്നതിന് അഞ്ചു ദിവസം മുൻപേ വസീഗര സോങ് ഋതു ആലപിക്കുന്ന വീഡിയോ കണ്ട് ആരോ അഭിനന്ദിച്ചു കൊണ്ട് അയച്ചതാണ് എന്ന ക്യാപ്ഷനു ഒപ്പമാണ് ജിയ ഋതുവിന്റെ ശബ്ദം പുറത്തുവിട്ടത്. ഒരു ഫാനിനെ കിട്ടിയ സന്തോഷം ആണ് ഇതെന്നും ഇപ്പോൾ ഇതാണോ സ്ഥിതിയെന്നും ജിയ ക്യാപ്ഷനിലൂടെ തന്നെ ചോദിക്കുന്നുണ്ട്.

കണ്ട കണ്ട ഫാൻസ് കയറുന്നത് കണ്ട; എല്‌ദോയ്ക്ക് ഫാൻസ് ആയെ’, എന്നും ഋതു ശബ്ദസന്ദേശത്തിലൂടെ പറയുന്നുണ്ട്. ഋതുവിനോട് ജിയയ്ക്ക് വൈരാഗ്യമാണോ എന്നും ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്.

Advertisement