ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ട സെക്കന്ററി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ യോഗ്യത നേടി യുവനടി അനുപമ പരമേശ്വരൻ

0
186
Advertisement

ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ പുറത്ത് വിട്ട സെക്കന്ററി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (STET), 2019ലെ ഒരു ഉദ്യോഗാർത്ഥിയുടെ റിസൾട്ട് ഷീറ്റിൽ താരമായത് യുവനടി അനുപമ പരമേശ്വരൻ. ഉറുദു, സംസ്‌കൃതം, സയൻസ് വിഷയങ്ങളിലെ മാർക്കുകൾ പ്രദർശിപ്പിക്കുന്ന STET 2019 പേപ്പർ ഒന്നിലെ ഹൃഷികേശ് കുമാർ എന്ന് പേരുള്ള യുവാവിന്റെ റിസൾട്ട് പേപ്പറിൽ ചിത്രം അനുപമ പരമേശ്വരന്റേത്.

റിസൾട്ട് പേപ്പറിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി ഉദ്യോഗാർത്ഥികളാണ് STET 2019 റിസൾട്ടിൽ വ്യാപകമായ ക്രമക്കേടുണ്ട് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവായ തെജസ്വി യാദവും ബീഹാർ അസ്സംബ്ലിയിൽ സർക്കാരിനെ ഇക്കാര്യത്തിൽ കടന്നാക്രമിച്ചു. ക്രമക്കേടില്ലാതെ ഓരോ സർക്കാർ ജോലിപോലും ബിഹാറിൽ നൽകുന്നില്ല എന്നാണ് തേജസ്വിയുടെ ആരോപണം.

149 കൂടെപ്പിറപ്പുകൾ! പേര് ഓർത്തുവയ്ക്കാൻ അച്ഛന്റെ ഐഡിയ വെളിപ്പെടുത്തി യുവാവ്
ബിഹാർ സർക്കാരിനെതിരായ യാദവിന്റെ ആരോപണത്തോട് പ്രതികരിച്ച ഭരണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) നേതാവ് ഗുലാം ഗൗസ് ”ചെറിയ തെറ്റുകൾ സഭാവിക്കാറുണ്ട്, പ്രത്യേകിച്ചും ഫലങ്ങൾ ഒന്നിച്ചു പ്രഖ്യാപിക്കുമ്പോൾ’ എന്ന് പ്രതികരിച്ചു. ”തെറ്റ് തിരുത്തും, സംസ്ഥാനത്തെ നിരവധി ജനങ്ങൾക്ക് തൊഴിൽ നൽകാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.

2019 ൽ 98.50 പോയിന്റുമായി ബീഹാർ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വകുപ്പ് (പിഎച്ച്ഇഡി) പുറത്തിറക്കിയ ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഇടം പിടിച്ചിരുന്നു. വാർത്ത വൈറലായതോടെ ഈ പിശക് പരിഹരിക്കുകയായിരുന്നു. STET പേപ്പർ ഒന്ന് വിജയകരമായി യോഗ്യത നേടിയവർ 9, 10 ക്ലാസുകൾ പഠിപ്പിക്കാൻ യോഗ്യരാണ്. പേപ്പർ II യോഗ്യത നേടിയവർ 11, 12 ക്ലാസുകൾ പഠിപ്പിക്കാൻ യോഗ്യരാണ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement