റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ ജയരാജ് ചിത്രം ‘ഹാസ്യ’ത്തിന് പുരസ്‍കാരം

0
119
Advertisement

റഷ്യയിൽ സംഘടിപ്പിച്ച ചലച്ചിത്ര മേളയിൽ ജയരാജ് സംവിധാനം ചെയ്ത ഹാസ്യത്തിന് പുരസ്‌കാരം. ചെബോക്‌സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് ഹാസ്യം നേടിയത്. ജയരാജ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ജയരാജിന്റെ നവരസ സീരീസിലെ എട്ടാമത്തെ ചിത്രമായാണ് കഴിഞ്ഞ വര്ഷം ജയരാജ് ഹാസ്യം ഒരുക്കിയത്. ശാന്തം, കരുണം, അതഭുതം, ഭീഭത്സം, വീരം, ഭയാനകം, രൗദ്രം തുടങ്ങിയവയാണ് ‘നവരസ’ സീരീസിലെ മറ്റ് ചിത്രങ്ങൾ.

പല ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലേക്കും ഹാസ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരിശ്രീ അശോകൻ നായകനായ ചിത്രം, മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന ‘ജപ്പാൻ’ എന്നയാളുടെ കഥയാണ്. ബ്ലാക്ക് ഹ്യൂമർ ശൈലിയിലാണ് ചിത്രം എടുത്തിരിക്കുന്നത്.

എപ്പോക്ക് ഫിലിംസിൻറെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് വിപിൻ മണ്ണൂർ. നിശ്ചലചിത്രങ്ങൾ ജയേഷ് പാടിച്ചാൽ എന്നിവരാണ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement