കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്! ; തന്റെ പുതിയ ചിത്രത്തിലെ ഒരു രംഗം പങ്കു വച്ച് മോഹൻലാൽ

0
94
Advertisement

സ്ത്രീധന പീഡനവും ആത്മഹത്യയും സ്ഥിരം വാർത്തകളാണ് ഇന്ന് കേരളത്തിൽ. സ്ത്രീധന പീഡനങ്ങളും മരണങ്ങളും ചർച്ചയാകുന്ന വേളയിൽ സ്ത്രീധനത്തിനെതിരെയുള്ള വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ആറാട്ട് എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു രംഗമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.

‘മക്കളേ, നിങ്ങൾ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്. തുല്യതയുള്ള രണ്ട് പേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല, സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്.’ ആറാട്ട് എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ നെയ്യാറ്റിൻകര ഗോപൻ പറയുന്നത് ഇങ്ങനെയാണ്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ ശീനാഥ് ആണ്. നവംബര്‍ 24ന് ആരംഭിച്ച ആറാട്ട് വളരെ വേഗം പുരോഗമിക്കുകയാണ്. ഏറെക്കാലങ്ങള്‍ക്ക് ശേഷം വരിക്കാശ്ശേരിമന ലൊക്കേഷനാകുന്ന ഒരു മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകതകൂടി ആറാട്ടിനുണ്ട്.

ചിത്രത്തില്‍ താരം ഉപയോഗിക്കുന്ന 2255 എന്ന നമ്പര്‍ പ്ലേറ്റുള്ള കറുത്ത വിന്റേജ് ബെന്‍സ് കാര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ മോഹന്‍ലിന്റെ ഫോണ്‍ നമ്പര്‍ ആണിത്.

ഒരു ഐ.എ.എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഷീല, രചന നാരായണന്‍ക്കുട്ടി, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സം​ഗീതമാന്ത്രികൻ എ. ആർ റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. 2021 ഒക്ടോബർ 14 ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement