ആറ് ഭാഷകളിൽ റിലീസിനൊരുങ്ങി മലയാള ചിത്രം ജിബൂട്ടി

0
124
Advertisement

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന റൊമാൻറിക്-ആക്ഷൻ-ത്രില്ലർ ‘ജിബൂട്ടി’ ആറ് ഭാഷകളിൽ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പോസ്റ്ററുകളെല്ലാം നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ ഭാഷകളായ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവയ്ക്ക് പുറമേ ഫ്രഞ്ച് ഭാഷയിലും സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. റൊമാൻസിനൊപ്പം വൈൽഡ് ആൻഡ് റോ ആക്ഷനുകൾക്കും പ്രാധാന്യം നൽകിയാണ് ജിബൂട്ടി പ്രേക്ഷകർക്ക് മുൻപിൽ എത്തുക. വേറിട്ട ലുക്കിലാണ് അമിത് ചക്കാലയ്ക്കൽ ഈ സിനിമയിൽ എത്തുന്നത്. ‘വിണ്ണിനഴകേ കണ്ണിലിതളേ’ എന്ന ജിബൂട്ടിയിലെ റൊമാൻറിക് ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ പോസ്റ്ററുകളും ഗാനങ്ങളും വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

അമിത് ചക്കാലക്കൽ നായകനായി ഒരുങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷയുള്ള ഒന്നു കൂടിയാണ് ജിബൂട്ടി. ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷൻറെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് രോമാഞ്ചം നൽകുന്ന നിരവധി ആക്ഷൻ രംഗങ്ങളും ചേസിങ് സീനുകളും ചിത്രത്തിലുണ്ടെന്ന് ടീസറിൽ കൂടി അണിയറ പ്രവർത്തകർ സൂചന നൽകുകയും ചെയ്തിട്ടുണ്ട്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയാകും ഇതെന്ന് ടീസറിൽ കൂടി അണിയറപ്രവർത്തകർ അടിവരയിടുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു. തിരക്കഥ, സംഭാഷണം അഫ്‌സൽ അബ്ദുൾ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, തോമസ് പി.മാത്യു, ആർട്ട് സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ് രാംദാസ് മാത്തൂർ, സ്റ്റണ്ട്‌സ് വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ് സനൂപ് ഇ.സി, വാർത്താപ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് എം.ആർ. പ്രൊഫഷണൽ.

Advertisement