ബോധം കെട്ടു വീണ അമ്മയെ രക്ഷിക്കാൻ രണ്ടു വയസുകാരി ചെയ്തത് കണ്ട് അത്ഭുതപ്പെട്ട് സോഷ്യൽമീഡിയ – വീഡിയോ

0
46
Advertisement

സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു രണ്ടു വയസുകാരിയുടെ സാഹസമാണ്. പലപ്പോഴും കുട്ടികളെ ഒന്നും അറിയാത്തവർ ആയും ഒന്നും ചെയ്യാൻ കഴിയാത്തവരുമായി ആണ് മുതിർന്നവർ കരുതുന്നത്. എന്നാൽ തന്റെ ചുറ്റുപാടുകൾ നോക്കി മനസ്സിലാക്കാനും പലതും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുമുള്ള കഴിവുകൾ കുട്ടികൾക്ക് ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. കഴിയാത്തവരുമായി ആണ് മുതിർന്നവർ കരുതുന്നത്. എന്നാൽ തന്റെ ചുറ്റുപാടുകൾ നോക്കി മനസ്സിലാക്കാനും പലതും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുമുള്ള കഴിവുകൾ കുട്ടികൾക്ക് ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. അത്തരത്തിൽ ഒരു സംഭവമാണ് ഉത്തർപ്രദേശിലെ മൊറാദാബാദിൽ നടന്നിരിക്കുന്നത്. തിരിച്ചറിവ് പോലും ഇല്ലാത്ത പ്രായത്തിൽ സ്വന്തം അമ്മയെ രക്ഷിക്കുവാനായി അതിസാഹസികമായി മുന്നിട്ടിറങ്ങിയ ഒരു രണ്ടു വയസുകാരിയുടെ വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്.

റെയിൽവേ സ്റ്റേഷനിൽ ബോധം നഷ്ടപ്പെട്ട് കിടക്കുകയായിരുന്നു ഗർഭിണിയായ ആ അമ്മ. മടിയിൽ ഒരു ചെറിയ കുട്ടി ഉണ്ടായിരുന്നിട്ടും അബോധാവസ്ഥയിലായിരുന്ന ആ യുവതിയെ സഹായിക്കാൻ ആരും തന്നെ മുന്നോട്ടു വന്നില്ല. ഒടുവിൽ അമ്മയെ രക്ഷിക്കുവാൻ ആയി രണ്ടുവയസ്സുകാരി തന്നെ മുന്നിട്ടിറങ്ങി. ഒരു രണ്ടു വയസ്സുകാരിയുടെ പക്വത പോലും കാണിക്കാതെ അവർക്കു മുന്നിലൂടെ നടന്നു പോയവർക്കുള്ള ഒരു പാഠമാണ് ഈ കുട്ടിയുടെ ജ്ഞാനം. ഉത്തരാഖണ്ഡിൽ നിന്ന് ജന്മനാട്ടിലേക്ക് യാത്രചെയ്യുകയായിരുന്ന യുവതി ശനിയാഴ്ച സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ബോധരഹിതയായി വീഴുകയായിരുന്നു. നാലുമാസം ഗർഭിണിയാണ് ഈ യുവതി. ഓവർ ബ്രിഡ്ജിന്റെ പടികൾ കയറുന്നതിനിടെ ആണ് യുവതി ബോധംകെട്ടു വീണത്. തന്റെ മുന്നിൽ വീണ അമ്മയെ എഴുന്നേൽപ്പിക്കാൻ ആ കൊച്ചു പെൺകുട്ടി ഒരുപാട് ശ്രമിച്ചു. എന്നാൽ എത്ര നോക്കിയിട്ടും അമ്മ ഉണരുന്നില്ല എന്ന് മനസ്സിലായപ്പോൾ പ്ലാറ്റ്‌ഫോമിൽ എല്ലാം ആ കുഞ്ഞ് നടന്നു.

Courtesy: News Hour India

ആരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷ കൊണ്ടായിരിക്കാം. ഭാഗ്യവശാൽ ആ വഴിയിലൂടെ ലേഡി പോലീസ് കോൺസ്റ്റബിൾ നടക്കുന്നുണ്ടായിരുന്നു. നടന്ന സംഭവം പറയാൻ കഴിഞ്ഞില്ലെങ്കിലും ആ വനിതാ കോൺസ്റ്റബിളിന്റെ കൈപിടിച്ച് അമ്മയുടെ അടുത്തേക്ക് പോകാൻ ഉള്ള സാമർത്ഥ്യം ആ കുട്ടിക്ക് ഉണ്ടായിരുന്നു. പൊലീസിന്റെ കൈപിടിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയുടെ സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോകാൻ ആ പെൺകുട്ടി ശ്രമിച്ചു. എന്തോ കാണിക്കാൻ വേണ്ടി തന്നെ കൊണ്ടുപോകുകയാണെന്ന് പോലീസിനും മനസ്സിലായിരുന്നു. അങ്ങനെ പെൺകുട്ടിയുടെ കൂടെ നടന്ന് ആ കുട്ടിയുടെ അമ്മയുടെ അടുത്ത് എത്തുകയായിരുന്നു പോലീസ്. യുവതിയെ ഉണർത്താൻ പോലീസ് ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പട്ടിണികിടന്ന ക്ഷീണം കൊണ്ടായിരുന്നു യുവതി ബോധരഹിതയായത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയപ്പോൾ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലേഡി കോൺസ്റ്റബിളിന്റെ കൈപിടിച്ച് രണ്ടുവയസ്സുകാരി പടികൾ കയറുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Advertisement