ഒന്നിനും കൊള്ളാത്തവളായി എന്നെ മാറ്റി നിർത്തി, ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി; തുറന്നു പറഞ്ഞ് മന്യ

0
55
Advertisement

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മന്യ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള മന്യയ്ക്ക് ആരാധകരും ഏറെയായിരുന്നു. ജോക്കർ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി ആയിരുന്നു താരം മലയാളത്തിൽ എത്തിയത്.

പിന്നീട് നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച താരം വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും പിന്മാറുകയായിരുന്നു. ഇപ്പോൾ കുടുംബത്തിനൊപ്പം വിദേശത്താണ് നടി താമസിക്കുന്നത്. ജീവിതത്തിൽ താൻ നേരിടേണ്ടി വന്ന വേദനയെ കുറിച്ചും കരകയറിയതിനെ കുറിച്ചും പറയുകയാണ് നടി ഇപ്പോൾ.

അച്ഛന്റെ വേർപാട് തളർത്തിയെന്നും പലരും ജീവിതത്തിൽ ഒന്നിനും കൊള്ളാത്തവളായി തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മന്യയുടെ വാക്കുകൾ ഇങ്ങനെ:

ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതൽ, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനിൽപ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തിൽ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു.

എന്നെ ഒന്നിനും കൊള്ളാത്തവളായി ചിലർ മാറ്റി നിർത്തി. ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷേ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോകില്ല എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു.

എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരുന്നു.തോൽക്കാൻ ഭയമില്ലാത്തവർക്കും നാണം കുണുങ്ങി നിൽക്കാതെ മുന്നോട്ട് നടക്കുന്നവർക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങൾ നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കിൽ, ശ്രമിച്ചുകൊണ്ടേയിരിക്കുക.

വിജയം എത്രത്തോളം അടുത്താണെന്ന് പറയാൻ കഴിയില്ല. എന്റെ മന്ത്രം, ഒരിക്കലും പിന്മാറരുത് എന്നതാണ്. ഓരോ ദിവസവും എന്നെ ഞാൻ സ്വയം പഠിപ്പിക്കുന്നതും, എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്.

Advertisement