രേഖചേച്ചിയെ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്: പ്രതികരണവുമായി മൃദുലയും യുവയും

0
51
Advertisement

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും പുതു ജീവിതം ആഘോഷിക്കുകയാണ്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങൾ അറിയാനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നടി രേഖ രതീഷ് ആിരുന്നു മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹത്തിന് കാരണമായത്.

എന്നാൽ വിവാഹത്തിന് രേഖയെ താരങ്ങൾ ക്ഷണിച്ചില്ലെന്ന പരാതി വിവാഹത്തിന് ശേഷം ഇവർ കേൾക്കേണ്ടി വന്നു. ഇപ്പോൾ അതിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ഇവർ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

രേഖചേച്ചിയുമായി ഞങ്ങളെ ചേർത്തുകൊണ്ട് ഒരുപാട് വിവാദങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയിൽ. അതിൽ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഞങ്ങൾ രണ്ടാളും വിവാഹം അറിയിച്ചിരുന്നു.

പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാൽ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാൻ വരില്ല എന്ന്. സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് രേഖചേച്ചി പറഞ്ഞിരുന്നു. കൊവിഡ് സാഹചര്യത്തിൽ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം.

ഞങ്ങൾ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ സ്ഥിതിയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ദിവസമാണ് വിവാഹം, ഇപ്പോഴത്തെ സാഹചര്യമറിയാമല്ലോ, പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് ഞങ്ങൾ വിളിക്കുന്ന ആളുകളോട് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ എത്തി. രണ്ടുപേരും രണ്ടിടങ്ങളിലാണ്. മൃദുല ഇപ്പോൾ എറണാകുളത്ത് പൂക്കാലം വരവായി സെറ്റിലും യുവ തിരുവനന്തപുരത്ത് മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ലൊക്കേഷനിലുമാണ്.

രണ്ടാൾക്കും പരസ്പരം മിസ് ചെയ്യുകയില്ലേ എന്ന ചോദ്യത്തിലൂടെയാണ് ഇരുവരും സംസാരിച്ചു തുടങ്ങുന്നത്. ഷൂട്ടിങ്ങിനു പോകുമ്പോൾ തീർച്ചയായും രണ്ടാൾക്കും മിസ് ചെയ്യും. മിസ് ചെയ്യുന്ന സമയത്ത് ബന്ധം കൂടുതൽ ദൃഢമാവുകയാണ്.

പിന്നെ മാത്രവുമല്ല മിസ് ചെയ്ത ശേഷം, ചെറിയ ഗ്യാപ്പിനു പിന്നാലെ കാണുമ്പോാൾ ആ ഒരു ഫ്രഷ്നെസ്സ് ഉണ്ടാകും. അതുകൊണ്ടുതന്നെ ഈ മിസ്സിംഗ് ഞങ്ങൾ പോസിറ്റീവ് ആയിത്തന്നെ എടുക്കുന്നു. വിവാഹശേഷം ഹണിമൂൺ ട്രിപ്പ് ഒന്നും നടത്തിയിരുന്നില്ല. നടത്തിയതെല്ലാം ഒഫീഷ്യൽ ട്രിപ്പുകൾ ആയിരുന്നു.

അതായത് തിരുവന്തപുരത്തു വിവാഹം കഴിഞ്ഞശേഷം നേരെ ഗുരുവായൂരിലേക്ക് വരികയായിരുന്നു. അതിനുശേഷം നേരെ തിരുവന്തപുരത്തേക്ക് എത്തുകയായിരുന്നു. പിന്നെ നേരെ പോയത് കോട്ടയത്ത് അമ്മൂമ്മയുടെ വീട്ടിലേക്കാണ്. അങ്ങനെ കുറച്ചു വിരുന്നു ട്രിപ്പുകൾ ആണ് ഞങ്ങൾ ആദ്യം നടത്തിയത്.

കൊവിഡ് ഒക്കെ ഒന്ന് ഒതുങ്ങിയ ശേഷം ഹണിമൂൺ യാത്രകൾ നടത്താം എന്ന പ്ലാനിങ്ങിൽ ആണ് ഞങ്ങളിപ്പോൾ. ഇനിയുള്ള യാത്രകൾ കേരളത്തിലെ അൺ എക്സ്പ്ലോറിങ് ആയ സ്ഥലങ്ങളിലേക്ക് ആകണം എന്നാണ് ആഗ്രഹം.

Advertisement