നാത്തൂൻ പോരൊന്നുമില്ലാതെയുള്ള ഞങ്ങളുടെ ഒത്തൊരുമക്കും സ്‌നേഹത്തിനും പിന്നിൽ ഒരു കാരണമുണ്ട്: റമി ടോമിയെ കുറിച്ച് മുക്ത

0
41
Advertisement

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും, നടിയും അവതാരകയുമാണ് റിമി ടോമി. നടി മുക്തയും റിമി ടോമിയും നാത്തൂന്മാരുമാണ്. മുക്തയെ വിവാഹം കഴിച്ചിരിക്കുന്നത് റിമിയുടെ സഹോദരൻ റിങ്കു ടോമിയാണ്. ഇവരുടെ കുടുംബ വിശേഷങ്ങൾ എപ്പോഴും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

റിമിയും മുക്തയും തമ്മിലുള്ള സൗഹൃദം ഏവരെയും അസൂയപ്പെടുത്തുന്ന ഒന്നാണ്. നാത്തൂന്മാർ എന്നതിലുപരി ഇവർ സഹോദരിമാരെപോലെയാണ് ഏവർക്കും തോന്നുന്നത്. റിമി ഇവർക്ക് കൊടുത്ത ഫ്ളാറ്റിലാണ് ഇപ്പോൾ റിങ്കുവും മുക്തയും കഴിയുന്നത്.റിമിടോമിക്ക് തന്റെ കുടുംബം കഴിഞ്ഞിട്ടേ ഉള്ളു മറ്റെന്തും.

റിമി ടോമിക്ക് റിങ്കുവിനെ കൂടാതെ ഒരു സഹോദരി കൂടി ഉണ്ട്. ഇപ്പോൾ തങ്ങളുടെ ജീവിത വിജയത്തെ കുറിച്ചും, റിമിയെ കുറിച്ചും തുറന്ന് പറയുകയാണ് മുക്ത. താൻ ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. അതുകൊണ്ട് ഷൂട്ടിന് പോകുമ്പോൾ മകളെ നോക്കാൻ ഒരു ചേച്ചിയുണ്ട്.

ഇടക്കൊക്കെ തന്റെ മമ്മിയും ചേട്ടന്റെ മമ്മിയും വന്നു നിൽക്കാറുണ്ട്. വൈറ്റില എരൂരാണ് താമസം. മകൾക്ക് ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ട് ഒരുപാട് ആക്ടിവിറ്റികൾ ഉണ്ടെന്നും അതെല്ലാം താൻ ഉള്ളപ്പോൾ ചെയ്തു കൊടുക്കുമെന്നും മുക്ത പറയുന്നു.

ഞാൻ ഷൂട്ടിങ്ങിനു പോയാലും മനസ് മുഴുവൻ മകളുടെ അടുത്താണ് അവൾ ഓൺലൈൻ ക്ലാസിൽ ഇരുന്നുകാണുമോ, പഠിച്ചോ കഴിച്ചോ എന്നൊക്കെയാണ് ചിന്തയെന്നും താരം പറയുന്നു. അവൾക്ക് വേണ്ടി കൂടിയാണ് ഞാൻ ജോലി ചെയ്യുന്നതെന്ന് അവൾക്ക് അറിയാം.

അതുകൊണ്ട് തന്നെ ഞാൻ ജോലിക്ക് പോകുമ്പോൾ അവൾ സങ്കടപ്പെടറൊന്നുമില്ല. എന്റെ വിവാഹത്തിനു ഞാൻ എന്തിനാണ് ചട്ടയും മുണ്ടും ഉടുത്തത് എന്ന് എല്ലാവരും ചോദിച്ചിരുന്നു. അതിനു കാരണം എന്റെ പപ്പയുടെ അമ്മയും അമ്മയുടെ അമ്മയും അവരെപ്പോഴും ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്. അതുകണ്ടാണ് ഞാൻ വളർന്നത്.

എന്റെ ചേച്ചിയുടെ മധുരം വയ്ക്കലിന് ചേച്ചിയും ചട്ടയും മുണ്ടുമാണ് ഇട്ടത്. അതുകൊണ്ടുതന്നെ ആ പരമ്പരാഗത ശൈലിയിൽ തന്നെ വിവാഹ ദിവസം വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും മുക്ത പറയുന്നു.ഭർത്താവിന് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് കൊച്ചിയിൽ. പിന്നെ റിമി ചേച്ചിയുടെ ട്രൂപ്പിന്റെയും പ്രോഗ്രാമിന്റെയും കാര്യങ്ങൾ മാനേജ് ചെയ്യുന്നതും ഏട്ടനാണ്.

പിന്നെ നാത്തൂന്റെ കാര്യത്തിലും ഞാൻ ഏറെ ഭാഗ്യവതിയാണ്. ഞാൻ വീട്ടിൽ ഒതുങ്ങി കൂടരുത് വീണ്ടും എന്റെ പ്രൊഫഷനിൽ ആക്റ്റീവ് ആകണം എന്നൊക്കെ ചേച്ചിയാണ് എപ്പോഴും പറയാറുള്ളത്. സത്യത്തിൽ ഞങ്ങൾ തമ്മിൽ കാണുന്നത് പോലും കുറവാണ്.

നാത്തൂൻ പോര് ഉണ്ടാകാത്തതിന് കാരണം അതാകാം. ഏലൂരെ വീട്ടിൽ ഞാനും റിങ്കു ചേട്ടനും മോളും മാത്രമേയുള്ളു. ചേച്ചിയും മമ്മിയും വേറൊരു വീട്ടിൽ. ഏ്ട്ടന്റെ അനിയത്തിയും ഭർത്താവും മറ്റൊരു വീട്ടിൽ. എല്ലാവരും ഓരോരോ വീടുകളിൽ. ഞങ്ങൾ എല്ലാവരും വല്ലോപ്പോഴുമാണ് ഒത്തുകൂടുന്നത്. റിമി ചേച്ചി ഷൂട്ടിന്റെ തിരക്ക് കാരണം വീട്ടിൽ അതികം കാണാറില്ല എന്നും മുക്ത പറയുന്നു.

Advertisement