യുവ കൃഷ്ണയുടെ പിറന്നാളിന് മൃദുലയുടെ വക സമ്മാനമായി വാച്ച്, വില കണ്ട് അമ്പരന്ന് ആരാധകർ

0
33
Advertisement

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. അടുത്തിടെയാണ് ഇരുവരും വിവാഹിതർ ആയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു.

ഇപ്പോൾ യുവയ്ക്ക് പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് മൃദുല. ഒരു വാച്ചാണ് നടി തന്റെ പ്രിയതമന് നൽകിയത്. ബ്ളാക്ക് ആൻഡ് ബ്ലൂ കളറിലുള്ള ഫോസിൽ ബ്രാൻഡിന്റെ ഒരു അടിപൊളി വാച്ച് ആണ് മൃദുല യുവയ്ക്ക് ജന്മദിനത്തിന് സമ്മാനമായി നൽകിയത്.

ഇത് കയ്യിൽ അണിഞ്ഞ ചിത്രങ്ങൾ യുവ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വാച്ചിന്റെ വിലയാണ് ആരാധകർ തിരഞ്ഞത്. വില അറിഞ്ഞതും ഞെട്ടിയിരിക്കുകയാണ് ഏവരും. ഏകദേശം 122.34 ഡോളർ ആണ് വാച്ചിന്റെ വിലയെന്നാണ് ഗൂഗിൾ പറയുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവയും മൃദുലയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതർ ആയത്.

കോവിഡും ലോക്ക്ഡൗണും ഒക്കെ ആയതിനാൽ ലളിതമായി രീതിയാണ് വിവാഹം നടത്തിയത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നില്ല. നടി രേഖയാണ് ഇരുവരുടെയും വിവാഹത്തിന് ചുക്കാൻ പിടിച്ചത്. സിമ്പിൾ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്.

കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്. സ്വർണ നൂലുകൾ കൊണ്ട് തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാർത്തുന്നതും ബ്ലൗസിൽ ചേർത്തിരുന്നു. കല്യാണ ത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും വളരെ കുറച്ച് പേർ മാത്രമായിരുന്നു പങ്കെടുത്തത്.

Advertisement