രാജീവ്ഗാന്ധി സാംസ്‌കാരികവേദി ചുനക്കര ഗ്ലൊബൽ കമ്മറ്റിയുടെ ചികിത്സ സഹായം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മിനിക്ക് കൈമാറി

0
108
Advertisement

മാവേലിക്കര: ചുനക്കര കരിമുളയ്ക്കൽ വിളയിൽ അയ്യത്ത് മിനിയുടെ ചികിത്സ സഹായത്തിനായി രാജീവ്ഗാന്ധി സാംസ്‌കാരികവേദി ചുനക്കരയുടെ യൂ എ ഇ, ബഹ്റൈൻ, കുവൈറ്റ്, സൗദി , ഖത്തർ യൂണിറ്റുകൾ സമാഹരിച്ച ഒരു ലക്ഷം രൂപ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മിനിയുടെ വസതിയിൽ എത്തി കൈമാറി.

മുൻ എം എൽ എ കെ കെ ഷാജു, കെപിസിസി സെക്രട്ടറി കറ്റാനം ഷാജി,രാജീവ് ഗാന്ധി സാംസ്‌കാരിക വേദി ബഹ്റൈൻ പ്രസിഡന്റും ഗ്ലോബൽ ചെയർമാനുമായ ഷാജി തങ്കച്ചൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീ ഹരിപ്രകാശ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ് മനേഷ് കുമാർ, യൂത്ത് കോൺഗ്രസ് മുൻ നിയോഗംകമണ്ഡലം പ്രസിഡൻറ് അഡ്വ. ഷൈജു സാമൂൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജേഷ് പനക്കൽ, കോൺഗ്രസ് വാർഡ് പ്രസിഡൻറ് ആർ രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

രാജീവ് ഗാന്ധി സാംസ്‌കാരിക വേദിയുടെ യു എ ഇ പ്രസിഡണ്ട് നെബു മൈക്കിൾ, ഗ്ലോബൽ വൈസ് ചെയർമൻമാരായ ഗോൾഡി ഉമ്മൻ, ഷാജി പുന്നപറമ്പിൽ, പ്രദീപ് വാഴപ്പള്ളിൽ, സി കെ തോമസ്, ബഹ്റൈൻ ട്രഷറർ സാമുവേൽ മാത്യു എന്നിവർ ധനസമാഹരണത്തിന് നേതൃത്വം നൽകി .

Advertisement