നാം ഒന്ന് നമുക്ക് ഒന്ന് എന്ന് പിഷാരടി, നാം ഒന്ന് നമുക്ക് മൂന്ന് എന്ന് മതിയെന്ന് ആരാധകർ

0
148
Advertisement

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ പിഷാരടിക്ക് ഒരു കഴിവു തന്നെയുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നൽകുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോട് ഒപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.

നാം ഒന്ന് ചിങ്ങം ഒന്ന് എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. പിഷാരടിയുടെ മൂന്ന് മക്കളും ഭാര്യയും ചിത്രത്തിലുണ്ട്. നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. ചിങ്ങം ഒന്ന് നാം രണ്ട്. നമുക്ക് മൂന്ന് എന്നാണ് ഒരു ആരാധകന്റെ കമന്റ്.

നാം ഒന്ന് നമുക്ക് മൂന്ന് എന്ന് മതിയായിരുന്നു എന്നും ആദ്യം ഫോട്ടൊ അല്ല ക്യാപ്ഷൻ ആണ് നോക്കുക എന്നും കമന്റുകളുണ്ട്. കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധർവ്വൻ ആണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത് ഒടുവിൽ റിലീസായ ചിത്രം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement